890 ഡ്യൂകിനും മുകളിൽ ഒരു സ്പോർട്സ് ബൈക്ക് കെ.ടി.എം പരീക്ഷിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നിട്ട് ഏറെനാളുകളായിരുന്നു. ആഗോളവിപണിക്കായാവും ബൈക്ക് പുറത്തിറക്കുകയെന്നും ഇന്ത്യയിലും വാഹനം അവതരിപ്പിക്കുമെന്നും വിവരങ്ങളുണ്ടായിരുന്നു. യൂറോപ്പിൽ അടുത്തിടെ ബൈക്ക് പരീക്ഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബൈക്കിെൻറ ചിത്രങ്ങളും പുറത്തുവന്നു. ഇതൊരു പുതിയ മോഡലാണെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്.
ബാഹ്യരൂപത്തിെൻറ കാര്യത്തിൽ പരിചിതമായ ഡിസൈനാണ് പുതിയ ബൈക്കും പിൻതുടരുന്നത്. എൽഇഡി ഹെഡ്‌ലൈറ്റ് യൂനിറ്റും കുറച്ച് ബോഡി പാനലുകളും കെടിഎം 890 ഡ്യൂക്കിലേതിന് സമാനമാണ്. ടാങ്ക് എക്സ്റ്റൻഷനുകൾ പുതുതാണ്. നിലവിലുള്ള 890 ഡ്യൂകിനെ അപേക്ഷിച്ച് മോട്ടോർസൈക്കിളിലെ എഞ്ചിൻ വലുതാണെന്നാണ് ചിത്രത്തിൽ നിന്ന് മനസിലാകുന്നത്. പുതിയ എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും പുതിയ റേഡിയേറ്ററും വാഹനത്തിലുണ്ട്. നിലവിൽ യൂറോ 5 എമിഷൻ മാനദണ്ഡങ്ങൾ ഉള്ളതിനാൽ ശബ്‌ദം കുറക്കാൻ വാട്ടർ ജാക്കറ്റുകളും ഉൾപ്പെടുത്തും.
പരിഷ്കരിച്ച സ്വിംഗ്ആമും ഷാസിയും പ്രധാന മാറ്റമാണ്. രണ്ട് വ്യത്യസ്ത സസ്പെൻഷൻ സജ്ജീകരണങ്ങളും വാഹനത്തിൽ പരീക്ഷണഘട്ടത്തിലാണ്. 990 ഡ്യൂക്കിെൻറ പ്ലാറ്റ്ഫോം ഉപയോഗിച്ച് വ്യത്യസ്ത മോഡലുകൾ സൃഷ്ടിക്കാനും കെ.ടി.എം ലക്ഷ്യമിടുന്നുണ്ട്. നിലവിലുള്ള 1290 സൂപ്പർ ഡ്യൂക് ജിടിയേക്കാൾ ചെറിയ സ്പോർട്ട്-ടൂറർ മോട്ടോർസൈക്കിളാണ് പരീക്ഷിക്കുന്നതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.