ഓഫ്റോഡർ ഹുറാകാൻ പുറത്തിറക്കി ലംബോർഗിനി; സ്റ്റെറാറ്റോയുടെ വില 4.61 കോടി

ഓഫ്റോഡുകൾക്കുകൂടി പാകമായ സൂപ്പർ കാർ പുറത്തിറക്കി ലംബോർഗിനി. ഹുറാകാന്‍ സ്റ്റെറാറ്റോ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് 4.61 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില. ആഗോളതലത്തില്‍ 1,499 യൂനിറ്റുകൾ മാത്രമാകും നിർമിക്കുക.

സ്റ്റെറാറ്റോ എന്നാൽ ഇറ്റാലിയനിൽ മൺ റോഡ് എന്നാണ് അർഥം. പേരുപോലെ മൺറോഡുകളിലും സഞ്ചരിക്കുന്ന ഹുറാകാനാണ് സ്റ്റെറാറ്റോ. വാഹനത്തിന് ഓഫ്റോഡിങിന് അനുയോജ്യമായ തരത്തിൽ നിരവധി ക്രമീകരണങ്ങള്‍ ലഭിക്കും.

മുന്നിലെയും പിന്നിലെയും ട്രാക്കുകള്‍ യഥാക്രമം 30 മില്ലീമീറ്ററും 34 മില്ലീമീറ്ററും വർധിപ്പിച്ചിട്ടുണ്ട്, കൂടുതല്‍ സസ്‌പെന്‍ഷന്‍ ട്രാവല്‍ അനുവദിക്കുന്നതിനായി ഗ്രൗണ്ട് ക്ലിയറന്‍സ് 44 mm ഉയര്‍ത്തി. അലുമിനിയം അണ്ടര്‍ബോഡി പ്രൊട്ടക്ഷനും സിൽപ്ലേറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.


പൊടിപടലങ്ങള്‍ നിറഞ്ഞ ട്രാക്കുകളില്‍ എഞ്ചിനെ നന്നായി ബ്രീത്ത് ചെയ്യാന്‍ അനുവദിക്കുന്ന മേല്‍ക്കൂരയില്‍ ഘടിപ്പിച്ച എയര്‍ ഇന്‍ടേക്കും വാഹനത്തിന് ലഭിക്കും. പുതിയ റാലി മോഡ് സൂപ്പര്‍കാറിലേക്ക് കൊണ്ടുവന്നിട്ടുണ്. സ്ട്രാഡ, സ്പോര്‍ട് മോഡുകള്‍ റീകാലിബ്രേറ്റ് ചെയ്തു. പരിഷ്‌കരിച്ച ഡൈനാമിക് പാക്ക് അല്ലെങ്കില്‍ ലംബോര്‍ഗിനി ഇന്റഗ്രേറ്റഡ് വെഹിക്കിള്‍ ഡൈനാമിക്സുമായാണ് (LDVI) ഹുറാകാന്‍ സ്റ്റെറാറ്റോ വരുന്നത്.

പുതിയ 19 ഇഞ്ച് അലോയ് വീലുകളാണ്. സ്റ്റാന്‍ഡേര്‍ഡ് ഹുറാക്കാനെക്കാള്‍ ചെറുതാണിത്. ബ്രിഡ്ജ്സ്റ്റോണ്‍ ഡ്യുലര്‍ AT002 ടയറുകളാണ് നൽകിയിരിക്കുന്നത്. റണ്‍-ഫ്‌ലാറ്റ് സാങ്കേതികവിദ്യയും ടയറുകൾക്ക് നൽകുന്നുണ്ട്.


സ്റ്റാന്‍ഡേര്‍ഡ് ഹുറാക്കാനില്‍ നിന്നുള്ള അതേ 5.2-ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് V10 എഞ്ചിന്‍ തന്നെയാണ് സ്റ്റെറാറ്റോയിലും ലഭിക്കുന്നത്. എഞ്ചിന്‍ 610 bhp കരുത്തും 560 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. സാധാരണ ഹുറാക്കാനെ അപേക്ഷിച്ച് സ്റ്റെറാറ്റോക്ക് 30 bhp കരുത്തും 40 Nm ടോര്‍ക്കും കുറവാണ്. എഞ്ചിന്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നുഴ

ഇലക്ട്രോണിക് സ്റ്റെബിലിറ്റി ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റത്തിലൂടെയും റിയര്‍ മെക്കാനിക്കല്‍ സെല്‍ഫ് ലോക്കിങ് ഡിഫറന്‍ഷ്യലിലൂടെയും നാല് ചക്രങ്ങളിലേക്കും എഞ്ചിൻ പവര്‍ അയയ്ക്കും. 3.4 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും മണിക്കൂറില്‍ 260 കിലോമീറ്റര്‍ വേഗത കൈവരിക്കാനും സ്റ്റെറാറ്റോയ്ക്ക് കഴിയും.

ഇറ്റാലിയന്‍ പതാകയുടെ നിറങ്ങള്‍ അനുകരിച്ചുകൊണ്ട് പച്ചയും ചുവപ്പും വെളുപ്പും ചേർന്ന നിറമാണ് ഹുറാകാന്‍ സ്റ്റെറാറ്റോക്ക് നൽകിയിരിക്കുന്നത്. അകത്ത് അധികം വിഷ്വല്‍ അപ്ഗ്രേഡുകള്‍ ഇല്ല. ടച്ച്സ്‌ക്രീനിനായി പുതിയ ഗ്രാഫിക്‌സിനൊപ്പം അല്‍കന്റാര വെര്‍ഡെ അപ്ഹോള്‍സ്റ്ററിയും ലഭിക്കും. പിച്ച് ആന്‍ഡ് റോള്‍ ഇന്‍ഡിക്കേറ്ററോട് കൂടിയ ഡിജിറ്റല്‍ ഇന്‍ക്ലിനോമീറ്റര്‍, കോമ്പസ്, ജിയോഗ്രാഫിക് കോര്‍ഡിനേറ്റ് ഇന്‍ഡിക്കേറ്റര്‍, സ്റ്റിയറിങ് ആംഗിള്‍ ഇന്‍ഡിക്കേറ്റര്‍ എന്നിങ്ങനെ പ്രത്യേക ഓഫ്-റോഡ് ഫീച്ചറുകളും സ്റ്റെറാറ്റോയിലുണ്ട്.

മൊബൈല്‍ ആപ്പ് വഴി പെര്‍ഫോമെന്‍സ് നിരീക്ഷിക്കാനും ഡാറ്റ വിശകലനം ചെയ്യാനും ഡ്രൈവറെ അനുവദിക്കുന്ന കണക്റ്റഡ് ടെലിമെട്രി സംവിധാനവും സ്റ്റെറാറ്റോയ്ക്ക് ലഭിക്കും. ആഗോളതലത്തില്‍ പോര്‍ഷെ 911 ഡാക്കറുമായാണ് വാഹനം മത്സരിക്കുന്നത്.


Tags:    
News Summary - Lamborghini Huracan Sterrato launched at Rs 4.61 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.