ലംബോർഗിനി എന്ന് കേൾക്കുേമ്പാൾ കുതിച്ചുപാഞ്ഞുവരുന്ന കാളക്കൂറ്റനെയും ചീറിപ്പായുന്ന കാറുകളേയുമാണ് നമ്മുക്ക് ഒാർമവരിക. ലോകത്തിലെ ഏറ്റവും മികച്ച സ്പോർട്സ് കാറുകൾ നിർമിക്കുന്ന കമ്പനിയാണിത്. വലിയ പണക്കാർക്ക് പോലും ലാേമ്പായെ സ്വന്തമാക്കുകയെന്നാൽ വിദൂരസ്വപ്നമാണ്.
ഏറ്റവും വിലകുറഞ്ഞ മോഡലിന് തന്നെ മൂന്ന്-നാല് കോടി വിലവരും എന്നതാണ് കാരണം. പക്ഷെ ഒന്നാഞ്ഞ്പിടിച്ചാൽ ഇൗ ഇറ്റാലിയൻ കാളക്കൂറ്റനെ വീട്ടുമുറ്റത്തെത്തിക്കാനുള്ള അവസരമാണ് വാഹനപ്രേമികൾക്ക് ഒരുങ്ങുന്നത്. പക്ഷെ ഇതൊരു കാറല്ല സൈക്കിളാണെന്നതാണ് പ്രത്യേകത. ലംബോർഗിനിയും സൈക്കിൾ നിർമാതാക്കളായ സെർവലൊയും സഹകരിച്ച് നിർമിക്കുന്ന ഇരുചക്ര വാഹനമാണ് ആർ 5. ഇതൊരു സ്പെഷൽ എഡിഷൻ സൈക്കിളാണ്. 63 എണ്ണം മാത്രമാണ് നിർമിക്കുന്നത്.
ലംബൊർഗിനി അവന്തഡോർ എസ്.വി.ജെ എന്ന മോഡലിനുള്ള ആദരമായിട്ടാണ് ഇൗ ഹൈ പെർഫോമൻസ് സൈക്കിളുകൾ നിരത്തിലെത്തിക്കുക. 18,000 ഡോളർ അഥവാ 13,20,398.10 ലക്ഷം രൂപയാണ് ആർ 5െൻറ വില. ഇറ്റാലിയൻ നിർമിത ഘടകങ്ങൾ മാത്രം ഉപയോഗിച്ച് നിർമിക്കുന്ന സൈക്കിൾ, സ്പോർട്സ് കാറുകളിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടതെന്ന് ലംബോർഗിനി പറയുന്നു.
ആൽപ്‌സ് പർവ്വത നിരയിലെ കുത്തനെയുള്ള കയറ്റവും ഇറക്കങ്ങളും കൈകാര്യം ചെയ്യുന്നതിന് പ്രാപ്തമാകുന്ന വിധത്തിലാണ് ആർ 5 െൻറ നിർമാണം. ഭാരക്കുറവും എളുപ്പത്തിൽ കൈകാര്യം ചെയ്യാനുള്ള സൗകര്യവും മറ്റൊരു സവിശേഷതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.