വെറും രണ്ട് മിനിറ്റ് 38 സെക്കൻഡ്, ഈ സ്​പോർട്സ് ബൈക്ക് വിറ്റുതീരാൻ വേണ്ടിവന്നത് അത്രയും സമയം മാത്രം

ബുക്കിങ് ആരംഭിച്ച് വെറും രണ്ടര മിനിറ്റിൽ വിറ്റുതീർന്ന് സ്​പോർട്സ് ബൈക്ക്. ഓസ്ട്രിയൻ ബൈക്ക് നിര്‍മ്മാതാക്കളായ കെ.ടി.എമ്മിന്റെ 2023 കെ.ടി.എം ആർ.സി 8 സി ലിമിറ്റഡ് എഡിഷൻ ബൈക്ക് ബുക്കിങ് ആരംഭിച്ച് രണ്ട് മിനിറ്റും 38 സെക്കൻഡും കൊണ്ട് വിറ്റുതീർന്നത്. ട്രാക് ഓറിയന്റഡ് ബൈക്ക് പരിമിതമായ 200 യൂനിറ്റുകൾ മാത്രമാണ്ണ് നിർമ്മിക്കുന്നത്.

വാഹനം വാങ്ങുന്നവരിൽ 30 പേർക്ക് അടുത്ത വസന്തകാലത്ത് സ്‌പെയിനിലെ വലെൻസിയയിൽ നടക്കുന്ന എക്‌സ്‌ക്ലൂസീവ് കൈമാറ്റ പരിപാടിയിൽ തങ്ങളുടെ മോട്ടോർസൈക്കിളുകൾ ഡെലിവറി ചെയ്യാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. 11,000 ആർപിഎമ്മിൽ 133 ബിഎച്ച്പി പവറും 8,250 ആർപിഎമ്മിൽ 98 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന എഞ്ചിനാണ് പുതിയ ബൈക്കിൽ.

2023 മോഡലിന് മുമ്പത്തെ പതിപ്പിനേക്കാൾ നിരവധി അപ്‌ഡേറ്റുകൾ ലഭിക്കും. കെ.ടി.എം ആർ.സി 8 സിയുടെ പുതിയ പതിപ്പിന് പുതിയ കോട്ട് പെയിന്റ്, എയ്‌റോ പാക്കേജിലെ മാറ്റങ്ങൾ, നവീകരിച്ച ഇലക്ട്രോണിക് ഫീച്ചറുകൾ, ഭാരം ലാഭിക്കുന്നതിനുള്ള മാററങ്ങൾ, ഉയർന്ന നിലവാരമുള്ള ഘടകങ്ങൾ എന്നിവ ലഭിക്കും. എഞ്ചിനും പരിഷ്‍കരിച്ചിട്ടുണ്ട്.

ഈ മോട്ടോർസൈക്കിളിൽ ടൈറ്റാനിയം അക്രപോവിക് എക്‌സ്‌ഹോസ്റ്റ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. ഈ മാറ്റം ഭാരം കുറയ്ക്കാൻ സഹായിക്കും. ഭാരം കുറഞ്ഞ ടൈറ്റാനിയം വാൽവുകൾ, രണ്ട് പിസ്റ്റൺ വളയങ്ങൾ, ഉയർന്ന കംപ്രഷൻ അനുപാതം, വലിയ ത്രോട്ടിൽ ബോഡി, ഫ്യൂവൽ പമ്പ്/പ്രഷർ തുടങ്ങിയ പരിഷ്‌ക്കരണങ്ങളിലൂടെ എഞ്ചിൻ പവർ ഔട്ട്പുട്ട് 6.9 ബിഎച്ച്പി വർധിപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - Limited edition 2023 KTM RC 8C sold out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.