ഇരുചക്രവാഹന നിർമ്മാതാക്കളായ എൽ.എം.എൽ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ചു. അഞ്ച് വർഷം മുമ്പാണ് കമ്പനി വാഹന വിപണിയിൽനിന്ന് പിൻവാങ്ങിയത്. മോട്ടോർ സൈക്കിളുകളും സ്കൂട്ടറുകളും വിറ്റിരുന്ന കമ്പനി ഇനിമുതൽ ഇലക്ട്രിക് വാഹനങ്ങളാവും നിർമ്മിക്കുക. മൂൺഷോട്ട് മോട്ടോർസൈക്കിൾ, സ്റ്റാർ സ്കൂട്ടർ, ഓറിയോൺ ബൈക്ക് എന്നിങ്ങനെ മൂന്ന് ഇ.വികളാവും എൽ.എം.എൽ ആദ്യം വിപണിയിൽ എത്തിക്കുക. അടുത്ത വർഷം മൂന്ന് ഇവികളും പുറത്തിറക്കും. പുതിയ നിർമാണ കേന്ദ്രം സ്ഥാപിക്കുന്നതിന് 500 കോടി രൂപ സമാഹരിക്കുമെന്ന് നേരത്തേ കമ്പനി പ്രഖ്യാപിച്ചിരുന്നു.
ആദ്യം പുറത്തിറക്കുന്നത് ഓറിയോൺ ഇലക്ട്രിക് ബൈക്കായിരിക്കും. തുടർന്ന് മൂൺഷോട്ടും സ്റ്റാറും അവതരിപ്പിക്കും. മൂൺഷോട്ട് ഇലക്ട്രിക് മോട്ടോർസൈക്കിളിനെ എൽ.എം.എൽ ഡേർട്ട് ബൈക്ക് എന്നാണ് വിളിക്കുന്നത്. ഹൈപ്പർ മോഡിൽ വരുന്ന ബൈക്കിന്റെ മുഴുവൻ വിവരങ്ങളും എൽ.എം.എൽ വെളിപ്പെടുത്തിയിട്ടില്ല. പോർട്ടബിൾ ബാറ്ററി, ഫ്ലൈ-ബൈ-വയർ ടെക്, പെഡൽ അസിസ്റ്റ് എന്നിവയുമായി ഇവി വരുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
സ്റ്റാർ ഒരു ഇലക്ട്രിക് സ്കൂട്ടറാണ്. ഡ്യുവൽ-ടോൺ തീം, LED DRL-കൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ എന്നിവയുമായാണ് വാഹനം വരുന്നത്. പൂർണമായും ഡിജിറ്റൽ സ്‌ക്രീൻ, പിൻ ഷോക്ക് അബ്‌സോർബറുകൾ, സീറ്റുകളിൽ റെഡ് ഹൈലൈറ്റുകൾ എന്നിവ പ്രത്യേകതകളാണ്. ഓറിയോൺ ബൈസൈക്കിൾ രൂപത്തിലുള്ള വാഹനമാണ്. ഭാരം കുറഞ്ഞതും ചടുലവുമായ നഗര സവാരികളാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. IP67-റേറ്റുചെയ്ത ബാറ്ററി, എല്ലാ കാലാവസ്ഥയിലും സുരക്ഷാ ഉറപ്പ്, ഇൻ-ബിൽറ്റ് GPS എന്നിവയാണ് പ്രത്യേകതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.