ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസ് ബെൻസിന്റെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നായ മേബാ ജി.എൽ.എസ് സ്വന്തമാക്കി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസുഫലി. ലുലു ഗ്രൂപ്പ് ഇന്ത്യയുടെ സി.ഒ.ഒ ആന്‍ഡ് ആര്‍.ഡി രഞ്ജിത്ത് രാധാകൃഷ്ണനാണ് യൂസഫലിയുടെ അഭാവത്തില്‍ വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്. മെഴ്‌സിഡീസ് ബെന്‍സ് ബ്രിഡ്ജ്‌വേ മോട്ടോഴ്‌സില്‍ നിന്നാണ് ലുലു ഗ്രൂപ്പ് ഈ ആഡംബര ഭീമനെ സ്വന്തമാക്കിയിരിക്കുന്നത്. മെഴ്‌സിഡീസിന്റെ സ്റ്റാര്‍ ഫാമിലിയിലേക്ക് സ്വാഗതം എന്ന കുറിപ്പോടെ ബ്രിഡ്ജ്‌വേ മോട്ടോഴ്‌സ് തന്നെയാണ് യൂസഫ് അലി മെയ്ബാ ജി.എല്‍.എസ്.600 സ്വന്തമാക്കിയ സന്തോഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
സെലിബ്രിറ്റികളുടെ പ്രിയ വാഹനമാണ് മേബാ ജി.എൽ.എസ് 600. വിവിധ ഇന്ത്യൻ ഭാഷകളിലെ സിനിമാതാരങ്ങളായ നിരവധി സെലിബ്രിറ്റികൾ ഇതിനകം മേബാ സ്വന്തമാക്കിയിട്ടുണ്ട്. കാഴ്ചയില്‍ മസ്‌കുലര്‍ ഭാവമുള്ള വാഹനമാണിത്. സിഗ്നേച്ചറായ ക്രോമിയത്തില്‍ പൊതിഞ്ഞ വലിയ വെര്‍ട്ടിക്കിള്‍ ഗ്രില്ല്, സ്‌കിഡ് പ്ലേറ്റും ക്രോമിയം ആക്സെന്റുകളുമുള്ള ബമ്പര്‍, എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, 22 ഇഞ്ച് അലോയി വീല്‍, സി-പില്ലറില്‍ സ്ഥാനം പിടിച്ചിട്ടുള്ള മേബാക്ക് ലോഗോ, എല്‍.ഇ.ഡി.ലൈറ്റുകളും മറ്റ് ബാഡ്ജിങ്ങും നല്‍കിയ ലളിതമായി ഒരുക്കിയിട്ടുള്ള പിന്‍വശം എന്നിവയാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയറിനെ അലങ്കരിക്കുന്നത്.
ആഡംബരങ്ങളുടെ പൂർണത
മെർസിഡസ് ബെൻസിെൻറ ആഡംബര ബ്രാൻഡാണ് മേബാ. സി.ബി.യു ഇറക്കുമതിയായി 50 യൂനിറ്റുകൾ മാത്രമാണ് മെഴ്‌സിഡസ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. അവയെല്ലാം ഇതിനകം വിറ്റുപോയിട്ടുണ്ട്. നാല് സീറ്റർ അല്ലെങ്കിൽ അഞ്ച് സീറ്റർ വാഹനമായി ജി.എൽ.എസ് 600 ലഭിക്കും. നാല് സീറ്റർ പതിപ്പ് കൂടുതൽ ആഡംബര പൂർണമാണ്.
വെൻറിലേറ്റഡ്, മസാജിങ് സീറ്റുകൾ, വുഡ് ഫിനിഷുകൾ, എൽഇഡി ഡേടൈം റണ്ണിങ് ലാമ്പുകൾ, 64 കളർ ആംബിയൻറ് ലൈറ്റിങ്, 360 ഡിഗ്രി പാർക്കിങ് കാമറ, നാപ്പ ലെതർ അപ്ഹോൾസ്റ്ററി, ഫൈവ് സോൺ ക്ലൈമറ്റ് കൺട്രോൾ, ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ് , റഫ്രിജറേറ്റർ എന്നിവയെല്ലാം വാഹനത്തിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.