കൊച്ചി: ലോകത്തെ അത്യാഢംബര യാത്രാ ഹെലികോപ്ടറുകളില്‍ പ്രസിദ്ധമായ എച്ച് 145 എയർബസ് ഹെലികോപ്ടര്‍ സ്വന്തമാക്കി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസുഫലി. യൂസുഫലിയുടെ പുതിയ ഹെലികോപ്ടര്‍ കൊച്ചിയിൽ എത്തി.
ആധുനികതക്കും സാങ്കേതികതക്കും സുരക്ഷക്കും മുൻഗണന നൽകി രൂപകല്‍പന ചെയ്ത ഹെലികോപ്ടര്‍ ജര്‍മനിയിലെ എയര്‍ബസ് കമ്പനിയിലാണ് നിർമിച്ചത്. ലോകത്ത് 1500 എച്ച് 145 ഹെലികോപ്ടർ മാത്രമാണ് കമ്പനി ഇതുവരെ നിർമിച്ചത്.
നാല് ലീഫുകളാണ് എച്ച് 145 ഹെലികോപ്ടറിനുള്ളത് ഒരേ സമയം രണ്ട് ക്യാപ്റ്റന്മാര്‍ക്കും ഏഴ് യാത്രക്കാര്‍ക്ക് സഞ്ചരിക്കാനാകും. 785 കിലോവാട്ട് കരുത്ത് നല്‍കുന്ന രണ്ട് സഫ്രാന്‍ എച്ച്.ഇ എരിയല്‍ 2 സി 2 ടര്‍ബോ ഷാഫ്റ്റ് എഞ്ചിന്‍. മണിക്കൂറില്‍ ഏകദേശം 246 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കും. സമുദ്രനിരപ്പില്‍നിന്ന് 20000 അടി ഉയരത്തില്‍ വരെ പറന്നുപൊങ്ങാനാകും.
ഹെലികോപ്ടറില്‍ ചുവപ്പ് നിറത്തില്‍ പച്ച കലര്‍ന്ന ലുലു ഗ്രൂപ്പ് ലോഗോയും യൂസുഫലിയുടെ പേരിന്റെ തുടക്കമായ വൈ എന്ന അക്ഷരവും ആലേഖനം ചെയ്തിട്ടുണ്ട്. 2021 ഏപ്രില്‍ ഒന്നിനായിരുന്നു യൂസുഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്ടര്‍ കൊച്ചിയില്‍ ചതുപ്പില്‍ പതിച്ചത്. അന്ന് ലേക്ക് ഷോര്‍ ആശുപത്രി വഴി നാട്ടികക്ക് പോകും വഴിയായിരുന്നു ഹെലികോപ്ടർ അപകടത്തില്‍പ്പെട്ടത്.
രണ്ട് പൈലറ്റുമാർക്ക് പുറമെ യൂസുഫലിയും ഭാര്യയും അടക്കം നാലു യാത്രക്കാരായിരുന്നു ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇറ്റാലിയന്‍ നിര്‍മിത കമ്പനി അഗസ്റ്റാ വെസ്റ്റ്ലാന്റിന്റെ ഹെലികോപ്ടറായിരുന്നു അന്ന് അപകടത്തിൽപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.