മഹീന്ദ്രക്കും പണികിട്ടി; സ്കോർപ്പിയോയും എക്സ്.യു.വി 700ഉം തിരിച്ചുവിളിക്കും

ഏറ്റവും പുതിയ മോഡലുകളായ സ്കോർപ്പിയോയും എക്സ്.യു.വി 700 ഉം തിരിച്ചുവിളിക്കാനൊരുങ്ങി മഹീന്ദ്ര. 2022 ജൂലൈ 1 നും നവംബർ 11 നും ഇടയിൽ നിർമ്മിച്ച 19,000-ത്തിലധികം വാഹനങ്ങളെയാണ് തിരിച്ചുവിളിക്കുന്നത്. വാഹനങ്ങളുടെ ബെൽ ഹൗസിങ്ങിനുള്ളിലെ റബ്ബർ ബെ​ല്ലോ മാറ്റിസ്ഥാപിച്ചാൽ തകരാർ പരിഹരിക്കാനാവുമെന്നാണ് കണക്കുകുട്ടൽ.

എക്സ്.യു.വി 700-ന്റെ 12,566 യൂനിറ്റുകളും മാനുവൽ ഗിയർബോക്‌സുള്ള സ്‌കോർപിയോ എൻ-ന്റെ 6,618 യൂനിറ്റുകളിലുമാണ് പ്രശ്‌നം ബാധിക്കുക. 'വിതരണക്കാരന്റെ പ്ലാന്റിലെ സോർട്ടിങ് പ്രക്രിയയിലെ പിശകാണ് പ്രശ്നമായത്. മഹീന്ദ്ര ഈ പ്രശ്നത്തിൽ സജീവമായി ഇടപെടും'-ഔദ്യോഗിക പ്രസ്താവനയിൽ, മഹീന്ദ്ര അധികൃതർ അറിയിച്ചു.

ഡീലർഷിപ്പുകളിൽനിന്ന് ഉപഭോക്താക്കളെ വ്യക്തിഗതമായി ബന്ധപ്പെടുമെന്നും മഹീന്ദ്ര കൂട്ടിച്ചേർത്തു. ഉപഭോക്താക്കൾക്ക് തടസ്സരഹിതമായ അനുഭവം ഉറപ്പാക്കാനുള്ള ശ്രമമെന്ന നിലയിൽ, കമ്പനി ഈ പ്രവർത്തനം മുൻകൈയെടുത്ത് നടത്തുകയാണ്.

സ്കോർപ്പിയോയും എക്സ്.യു.വി 700 ഉം ഇന്ത്യയിലെ എസ്‌.യു.വി വാങ്ങുന്നവർക്കിടയിൽ ജനപ്രിയ ചോയ്‌സുകളായി മാറിയിട്ടുണ്ട്. 2021-ൽ പുറത്തിറങ്ങിയ XUV700, ഇപ്പോഴും ഉയർന്ന ഡിമാൻഡിന് സാക്ഷ്യം വഹിക്കുന്നുണ്ട്. എസ്‌.യു.വിയുടെ ഉയർന്ന വേരിയന്റുകൾക്ക് ഇപ്പോഴും ശരാശരി ഒരു വർഷത്തെ കാത്തിരിപ്പ് സമയമുണ്ട്. എക്സ്.യു.വി700 ന്റെ വില 13.45 ലക്ഷം മുതൽ 24.95 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം, ഡൽഹി).

Tags:    
News Summary - Mahindra recalls over 19,000 units of XUV700, Scorpio N

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.