ന്യൂഡല്‍ഹി: വാഹനപ്രേമികള്‍ക്ക് സന്തോഷവാര്‍ത്തയുമായി മഹീന്ദ്ര ഥാറിന്റെ രൂപമാറ്റം. പുതിയ ഗ്രില്ലും എൽ.ഇ.ഡി പ്രോജക്ടര്‍ ഹെഡ് ലാമ്പുമുള്ള മഹീന്ദ്ര ഥാര്‍ 5 -ഡോറിന്റെ പുതിയ ചിത്രങ്ങൾ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആഗസ്റ്റിൽ അവതരിപ്പിക്കാനിരുന്ന മഹീന്ദ്ര ഥാര്‍ അര്‍മാഡയുടെ ചിത്രങ്ങളാണ് ചോർന്നത്.
ഏറെ രഹസ്യമായി, പുതിയതായി അവതരിപ്പിക്കാനിരുന്ന ഥാറിന്റെ മുന്‍ഭാഗത്തെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയല്‍ തരംഗം തീര്‍ത്തിരിക്കുന്നത്. മഹീന്ദ്രയില്‍ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലോഞ്ചുകളിലൊന്നാണ് ഥാര്‍ 5 ഡോര്‍. നിലവിലെ 3-ഡോര്‍ ഥാറില്‍ നിന്നും തികച്ചും വ്യത്യസ്തമായി, ആറ് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന ഒരു പുതിയ ഗ്രില്‍ ഡിസൈന്‍ ഥാര്‍ 5-ഡോറിലുണ്ടാകും. ഥാറിന്റെ വൃത്താകൃതിയിലുള്ള എൽ.ഇ.ഡി പ്രോജക്ടര്‍ ഹെഡ് ലാമ്പുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്, നിലവില്‍ സി ആകൃതിയിലുള്ള ഡി.ആര്‍.എല്ലിനൊപ്പം എല്‍.ഇ.ഡി പ്രോജക്ടറുമുണ്ട്.
പുതിയതായി വിങ് മിററില്‍ ഒരു കാമറയും സജ്ജീകരിച്ചിട്ടുണ്ട്. ഇത് വാഹനത്തിന്റെ 360 ഡിഗ്രി ചിത്രങ്ങള്‍ ലഭ്യമാകുന്നതിന് സഹായിക്കും. മുന്‍ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റിന് സമാനമായ ഡോര്‍ ഫ്രെയിമിലാണ് പിന്‍ ഡോര്‍ ഹാന്‍ഡില്‍ സ്ഥിതി ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്. മഹീന്ദ്ര ഥാര്‍ 5-ഡോറില്‍ ഇരട്ട 10.25 ഇഞ്ച് ഡിസ്‌പ്ലേകളാണ് ഉള്ളത്. ഒന്ന് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് സ്‌ക്രീനായും മറ്റൊന്ന് ഇന്‍ഫോടെയ്ന്‍മെന്റ് യൂനിറ്റായും പ്രവര്‍ത്തിക്കുന്നു. ലാഡര്‍-ഓണ്‍-ഫ്രെയിം എസ്.യു.വിക്ക് പനോരമിക് സണ്‍റൂഫുണ്ടാകും. ഉയര്‍ന്ന വേരിയന്റുകളില്‍ എഡി.എ.എസ് സാങ്കേതികവിദ്യ സജ്ജീകരിക്കും. മഹീന്ദ്ര ഥാര്‍ 5-ഡോര്‍ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാകും.
1.5 ലിറ്റര്‍ എന്‍ട്രി ലെവല്‍ ഡീസല്‍ എഞ്ചിന്‍, 2.2 ലിറ്റര്‍ ഡീസല്‍ അല്ലെങ്കില്‍ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍. യൂനിറ്റ്, മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളിൽ ലഭ്യമാകും. കൂടാതെ, നാലു വീല്‍ വേര്‍ഷനും രണ്ടു വീല്‍ വേര്‍ഷനും ഉണ്ടാകും. 2020 ആഗസ്റ്റ് 15നാണ് മഹീന്ദ്ര മൂന്ന് ഡോര്‍ ഥാറിനെ അവതരിപ്പിച്ചത്. ഈ വര്‍ഷം അതേ ദിവസം തന്നെ 5 ഡോര്‍ ഥാര്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ഡീലര്‍മാരും അനൗദ്യോഗിക ബുക്കിങ് സ്വീകരിക്കുന്നുണ്ട്, അതിനാല്‍ ഇത് വളരെ അകലെയല്ലെന്ന് ഉറപ്പിക്കാം. ഫോഴ്‌സ് ഗൂര്‍ഖ 5-ഡോര്‍, മാരുതി സുസുക്കി ജിംനി എന്നിവയോടാണ് ഥാർ മത്സരിക്കുക. മറ്റ് മിഡ് സൈസ് എസ്.യു.വികളുമായും കിടപിടിക്കുന്ന രീതിയാലാണ് പുതിയ ഥാറിന്‍റെ രൂപകൽപന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.