കൊച്ചി: രാജ്യത്തെ കാർ വിപണിയിൽ കോവിഡ് സൃഷ്ടിച്ച മാന്ദ്യത്തിെൻറ കാറും േകാളും നീങ്ങുന്നതിെൻറ സൂചനകൾ. പ്രതീക്ഷയുടെ ചെറു ചലനങ്ങൾ വിപണിയിൽ ദൃശ്യമാണ്. ജൂലൈയിലെ കണക്ക് പ്രകാരം മേയ് മാസത്തെ അപേക്ഷിച്ച് പ്രധാന കമ്പനികളുടെയെല്ലാം കാർ വിൽപ്പനയിൽ വർധനവുണ്ടായി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മാരുതി, ടാറ്റ, റെനോൾട്ട്, എം.ജി കമ്പനികളുടെ വിൽപ്പനയും വർധിച്ചു.
2019 ജൂലൈയെ അപേക്ഷിച്ച് കഴിഞ്ഞ മാസം മാരുതിക്ക് 1.3ഉം ടാറ്റക്ക് 43.2ഉം റെനോൾട്ടിന് 75.5ഉം എം.ജിക്ക് 39.6ഉം ശതമാനം വർധനവാണ് വിൽപ്പനയിലുണ്ടായത്. മാരുതി ആൾട്ടോ (13654 യൂനിറ്റ്), വാഗൺ ആർ (13515), ബലേനോ (11575), ഹുണ്ടായി ക്രെറ്റ (11549), മാരുതി സ്വിഫ്റ്റ് (10173), ഡിസയർ (9046), എർട്ടിഗ (8504) എന്നിവയാണ് കഴിഞ്ഞമാസം വിൽപ്പനയിൽ മുൻനിരയിലുള്ള കാറുകൾ. മേയ് കണക്കുകൾ പ്രകാരം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് എല്ലാ സംസ്ഥാനങ്ങളിലും കാർ വിൽപ്പന കുത്തനെ ഇടിഞ്ഞിരുന്നു. മേയിൽ വിൽപ്പനയിൽ രണ്ടാം സ്ഥാനത്ത് കേരളമായിരുന്നു. 3282 കാറുകളാണ് വിറ്റത്. കഴിഞ്ഞവർഷം മേയിൽ 16569 യൂനിറ്റുകൾ വിറ്റ സ്ഥാനത്താണ് ഇത്.
വരും നാളുകളിൽ കാർ വിപണിയിൽ കൂടുതൽ പ്രതീക്ഷ അർപ്പിക്കുകയാണ് കമ്പനികൾ. കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷ മുൻനിർത്തി സാമൂഹിക അകലം പാലിക്കുന്നതിെൻറ ഭാഗമായി നല്ലൊരു ശതമാനം ആളുകൾ പൊതുഗതാഗതത്തിൽനിന്ന് സ്വന്തം വാഹനം എന്ന നിലയിലേക്ക് മാറുന്നുണ്ട്. ഇരുചക്ര വാഹനങ്ങൾ വിട്ട് ചെറിയ ഇനം കാറുകൾ തെരഞ്ഞെടുക്കാനും ഉപഭോക്താക്കൾ താൽപര്യം കാണിക്കുന്നുണ്ടെന്ന് നിർമാതാക്കൾ പറയുന്നു. ആദ്യം കാർ വിപണിയിൽ മാന്ദ്യം സൃഷ്ടിച്ച കോവിഡ് തന്നെ വിപണിക്ക് അനുകൂല ഘടകമായി മാറുന്നു എന്നാണ് സൂചന. അവസരം മുതലാക്കാൻ കാർ നിർമാതാക്കൾ ആകർഷമായ ഓഫറുകളും ഡിസ്കൗണ്ടുകളും തവണവ്യവസ്ഥകളും വായ്പാസൗകര്യങ്ങളും അടക്കം ആനുകൂല്യങ്ങളും പ്രഖ്യാപിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.