മാരുതിയുടെ അരീന മോഡലുകൾക്ക് വമ്പൻ ഡിസ്കണ്ടുകൾ പ്രഖ്യാപിച്ചു. നവംബറിലാവും ഓഫറുകൾ ബാധകമായിരിക്കുക. 57,000 രൂപ വരെ ആനുകൂല്യങ്ങൾ കമ്പനി ഇത്തരത്തിൽ വാഗ്ദാനം ചെയ്യുന്നു. ആൾട്ടോ കെ10, ആൾട്ടോ 800, സെലേറിയോ, എസ് പ്രെസ്സോ, വാഗൺ ആർ, ഡിസയർ, സ്വിഫ്റ്റ് തുടങ്ങിയ വാഹനങ്ങ​ൾക്കെല്ലാം വിലക്കിഴിവ് ലഭിക്കും. എക്സ്ചേഞ്ച് ബോണസുകളും ക്യാഷ് ഡിസ്കൗണ്ടുകളും കോർപ്പറേറ്റ് ആനുകൂല്യങ്ങളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ സി.എൻ.ജി മോഡലുകൾക്കും ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്

ആൾട്ടോ കെ10

പുതിയ ആൾട്ടോ കെ10ന് ആണ് ഈ മാസത്തെ ഏറ്റവും ഉയർന്ന കിഴിവ് ലഭിക്കുന്നത്. വാഹനത്തിന്റെ മാനുവൽ വേരിയന്റുകളിൽ മൊത്തം 57,000 രൂപ കിഴിവ് ലഭിക്കും. ഇതിൽ 35,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടുകളും 7,000 രൂപയുടെ കോർപ്പറേറ്റ് ആനുകൂല്യങ്ങളും 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്നു. അതേസമയം, ആൾട്ടോ കെ10ന്റെ AMT വേരിയന്റുകൾക്ക് 7,000 രൂപയുടെ കോർപ്പറേറ്റ് ആനുകൂല്യങ്ങളും 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടെ മൊത്തം 22,000 രൂപ കിഴിവ് ലഭിക്കും.

സെലേറിയോ

സെലേറിയോക്ക് 56,000 രൂപ വരെ കിഴിവാണ് നൽകുന്നത്. 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 6,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഇതിൽ ഉൾപ്പെടുന്നു. സെലേറിയോയുടെ മിഡ്-സ്പെക് വിഎക്‌സ്‌ഐ മാനുവൽ വേരിയന്റിന് മൊത്തം 56,000 രൂപ ഓഫർ ലഭിക്കും. അതേസമയം, LXi, ZXi, ZXi+ എന്നിവയുടെ മാനുവൽ വേരിയന്റുകളിൽ ഉപഭോക്താക്കൾക്ക് മൊത്തം 41,000 രൂപ കിഴിവ് ലഭിക്കും.ഇതിൽ 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടുകളും 6,000 രൂപയുടെ കോർപ്പറേറ്റ് ആനുകൂല്യങ്ങളും 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്നു. ഹാച്ച്ബാക്കിന്റെ എഎംടി പതിപ്പുകൾക്ക് മൊത്തത്തിൽ 21,000 രൂപ കിഴിവ് ലഭിക്കും, സിഎൻജി പതിപ്പിന് മൊത്തം 25,000 രൂപയാണ് കുറയുക. 5-സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളുള്ള 67 എച്ച്പി, 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് സെലേറിയോയ്ക്ക് കരുത്തേകുന്നത്.

എസ് പ്രസ്സോ

എസ് പ്രസോക്ക് മാനുവൽ വേരിയന്റുകളിൽ മൊത്തം 56,000 രൂപ കിഴിവ് ലഭിക്കും. 35,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടുകളും 6,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകളും 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും അതിൽ ഉൾപ്പെടുന്നു. എസ് പ്രസ്സോയുടെ എഎംടി വേരിയന്റുകൾക്ക് മൊത്തം 46,000 രൂപ കിഴിവ് ലഭിക്കും. സിഎൻജി പതിപ്പിന് 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടുകളും 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്ന മൊത്തം 35,000 രൂപയുടെ കിഴിവും ലഭിക്കുന്നു.

വാഗൺ ആർ

ഈ വർഷം ഫെബ്രുവരിയിൽ അപ്‌ഡേറ്റ് ചെയ്‌ത വാഗൺ ആർ, ഇപ്പോൾ ഡ്യുവൽജെറ്റ് സാങ്കേതികവിദ്യയുള്ള 1.0, 2.0 ലിറ്റർ പെട്രോൾ എഞ്ചിനുകളോടെയാണ് വരുന്നത്. ഈ ജനപ്രിയ ഹാച്ച്ബാക്കിന്റെ ZXi, ZXi+ മാനുവൽ വേരിയന്റുകളിൽ 41,000 രൂപയുടെ കിഴിവ് ഈ മാസം ലഭിക്കും. ഇതിൽ 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടുകളും 6,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്നു. മറ്റ് രണ്ട് മാനുവൽ വേരിയന്റുകൾക്ക് - LXi, VXi - മൊത്തം 31,000 രൂപ കിഴിവ് ലഭിക്കും. വാഗൺ ആറിന്റെ എഎംടി പതിപ്പിന് 21,000 രൂപയും സിഎൻജി പതിപ്പിന് 40,000 രൂപ കിഴിവും ലഭിക്കും.

ആൾട്ടോ 800

5-സ്പീഡ് മാനുവൽ ഗിയർബോക്സുമായി വരുന്ന 796 സിസി പെട്രോൾ എഞ്ചിനാണ് മാരുതി ആൾട്ടോ 800 ൽ വരുന്നത്. ആൾട്ടോ 800-ന്റെ ഉയർന്ന ട്രിമ്മുകൾക്ക് 36,000 രൂപ വരെ കിഴിവ് ലഭിക്കും. എൻട്രി ലെവൽ ട്രിമ്മിന് 11,000 രൂപ വരെ മാത്രമേ ആനുകൂല്യങ്ങൾ ലഭിക്കൂ. ബജറ്റ് ഹാച്ച്ബാക്കിന്റെ സിഎൻജി പതിപ്പിന് 30,000 രൂപയുടെ മൊത്തം കിഴിവും ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു.

ഡിസയർ

ഹ്യുണ്ടായ് ഓറയ്ക്കും ഹോണ്ട അമേസിനും എതിരാളികളായ ബ്രാൻഡിന്റെ ഇന്ത്യയിലെ കോംപാക്റ്റ് സെഡാൻ 90 എച്ച്പി, 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിനിലാണ് വരുന്നത്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്സും വാഹനത്തിലുണ്ട്. ഡിസയറിന്റെ AMT വേരിയന്റുകളിൽ, 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടുകളും 7,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകളും 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസുകളും ഉൾപ്പെടെ 32,000 രൂപയുടെ മൊത്തം ആനുകൂല്യങ്ങൾ മാരുതി വാഗ്ദാനം ചെയ്യുന്നു. മാനുവൽ ട്രാൻസ്മിഷൻ വേരിയന്റുകൾക്ക് മൊത്തം 17,000 രൂപ കിഴിവ് ലഭിക്കും.

സ്വിഫ്റ്റ്

സ്വിഫ്റ്റ് അതിന്റെ എഎംടി, മാനുവൽ വേരിയന്റുകളിൽ 30,000 രൂപയുടെ മൊത്തം ആനുകൂല്യങ്ങളോടെ ലഭ്യമാണ്. സ്വിഫ്റ്റ് സിഎൻജിയിൽ മൊത്തം 8,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഡിസയറിന്റെ ഹാച്ച്ബാക്ക് കൗണ്ടർപാർട്ട് എന്ന നിലയിൽ, 5-സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളിൽ വരുന്ന വാഹനമാണിത്. 90എച്ച്പി, 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാണ് സ്വിഫ്റ്റിന് കരുത്തേകുന്നത്. ഹ്യൂണ്ടായ് ഗ്രാൻഡ് i10 നിയോസിനോട് എതിരാളികളായ സ്വിഫ്റ്റ്, സ്‌പോർട്ടി വാഹനമാണ്.

Tags:    
News Summary - Maruti Suzuki Arena discounts November 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.