ഏപ്രിൽ പകുതിയോടെ പുതിയ മോഡലായ ഫ്രോങ്ക്സ് ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് മാരുതി സുസുക്കി. 6.75 ലക്ഷം മുതൽ 11 ലക്ഷം രൂപ വരെയായിരിക്കും (എക്‌സ് ഷോറൂം) വില. ഹ്യുണ്ടായ് വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്‌സോൺ എന്നിവക്ക് എതിരാളിയായാവും ഫ്രോങ്ക്സിന്‍റെ വരവ്.
100.06 പി.എസ് പവറും 147.6 എൻ.എം ടോർക്കുമുള്ല 1ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് പെട്രോൾ, 89.73 പി.എസ് പവറും 113എൻ.എം ടോർക്കുമുള്ല 1.2-ലിറ്റർ ഡ്യുവൽ-ജെറ്റ് ഡ്യുവൽ വി.വി.ടി പെട്രോൾ എന്നീ എഞ്ചിൻ ഓപ്ഷനോടെയാണ് ഫ്രോങ്ക്സ് എത്തുക.
1ലിറ്റർ എഞ്ചിൻ 5സ്പീഡ് മാനുവലിലും 6സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനിലും ലഭിക്കും. 1.2ലിറ്റർ എഞ്ചിന് 5സ്പീഡ് മാനുവൽ, 5സ്പീഡ് എ.എം.ടി ഓപ്ഷനുകളാണുള്ളത്. 1ലിറ്റർ മാനുവലിന് 21.5, 1ലിറ്റർ ഓട്ടോമാറ്റിക്കിന് 20.01, 1.2 മാനുവലിന് 21.79, 1.2 ലിറ്റർ എ.എം.ടിക്ക് 22.89 എന്നിങ്ങനെയാണ് ഇന്ധനക്ഷമത കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 9 ഇഞ്ച് എച്ച്.ഡി സ്മാർട്ട് പ്ലേ പ്രോ പ്ലസ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, അർകാമിസ് സറൗണ്ട് സൗണ്ട് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ടേൺ-ബൈ-ടേൺ നാവിഗേഷനോടുകൂടിയ ഹെഡ്-അപ്പ് ഡിസ്‌പ്ലേ, 360ഡിഗ്രി കാമറ, വയർലെസ് ചാർജർ, 40ലധികം കണക്റ്റിവിറ്റി ഫീച്ചറുകളുള്ള സുസുക്കി കണക്റ്റ് എന്നിവയെല്ലാം ഫ്രോങ്ക്സിന്‍റെ പ്രധാന സവിശേഷതകളാണ്.
സുരക്ഷയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഫ്രോങ്ക്സ്. ആറ് എയർബാഗുകൾ, ത്രീ-പോയിന്റ് ഇ.എൽ.ആർ സീറ്റ്ബെൽറ്റുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, റോൾഓവർ മിറ്റിഗേഷൻ, ഇ.ബി.ഡി, എ.ബി.എസ്, ബ്രേക്ക് ആസിസ്റ്റ്, ഐസോഫിക്‌സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.