എല്ലാ മോഡലുകൾക്കും വിലകൂട്ടി മാരുതി സുസുക്കി ഇന്ത്യ. ജനുവരി 19 മുതൽ വിലവർധനവ് പ്രാബല്യത്തിൽ വന്നു. അരീനയിലും നെക്‌സയിലുമുള്ള വാഹനങ്ങളുടെ എക്‌സ്‌ഷോറൂം വിലയാണ് ഉയർത്തിയത്. വാഹന മോഡലിനെയും വേരിയന്‍റിനെയും ആശ്രയിച്ച് 5000 രൂപ മുതൽ 34,000 രൂപ വരെയാണ് വർധനവ് വന്നിരിക്കുന്നത്. ചെറുകാറായ എസ്-പ്രസ്സോ സിഎൻജി, എഎംടി വേരിയന്‍റുകളുടെ വില 7,000 രൂപ വരെ ഉയർന്നു. എസ്-പ്രസ്സോ പെട്രോൾ മാനുവൽ മോഡലിൽ വിലയിൽ മാറ്റമില്ല.
മാരുതി സ്വിഫ്റ്റ് എൽഎക്സ്ഐ വേരിയന്‍റിന് 30,000 രൂപ വർധിച്ചു. മറ്റ് വേരിയന്‍റുകൾക്ക് വിലവർധനയില്ല. ഡിസയർ, വാഗൺ ആർ വില യഥാക്രമം 12,500, 23,200 രൂപ വരെ ഉയർന്നു. ബലേനോ, സിയാസ് എന്നിവക്ക് യഥാക്രമം 25,000 രൂപയും 26,000 രൂപയും കുടിയിട്ടുണ്ട്. എൻട്രി ലെവൽ ആൾട്ടോയുടെ സ്റ്റാൻഡേർഡ് ട്രിമിന് 5,000 രൂപ വർധിച്ചു. വിഎക്സ്ഐ പ്ലസ് വേരിയന്‍റിന് 14,000 രൂപവരെ കൂടിയിട്ടുണ്ട്. സെലേറിയോ എൽഎക്സ്ഐ(ഒ) വേരിയന്‍റിന് 9,100 രൂപയും വിഎക്സ്ഐ എഎംടിക്ക് 19,400 രൂപയും വർധനവുണ്ട്. വാഗൺ ആറിന് വ്യത്യസ്ത ട്രിമ്മുകളിലായി 23,200 രൂപവരെ വില വർധിക്കും. വാഗൺ ആർ 1.0 ലിറ്റർ എഞ്ചിൻ വേരിയന്‍റുകൾക്ക് 7,500 രൂപ വർധിച്ചു.
വിറ്റാര ബ്രെസ്സ എസ്‌യുവിയും അടിസ്ഥാന എൽഎക്സ്ഐ, ടോപ്പ് എൻഡ് ഇസഡ്എക്സ്ഐ എടി ട്രിമ്മുകൾക്ക് യഥാക്രമം 5,000 രൂപയും 10,000 രൂപയും വിലകൂടി. 7 സീറ്റർ എർട്ടിഗ എംപിവിയുടെ വില 10,000 രൂപ ഉയർന്നു. യഥാക്രമം LXi, ZXi AT എന്നിവയ്‌ക്ക് 34,000 രൂപയും വർധിച്ചു. 7 സീറ്റുകളുള്ള മാരുതി സുസുക്കി ഇക്കോ വാണിജ്യേതര വേരിയന്‍റുകൾക്ക് 17,000 മുതൽ 23,400 രൂപ വരെ വില ഉയർത്തി. നെക്സ മോഡലുകൾക്ക് 26,000 രൂപ വരെയാണ് വർധിക്കുന്നത്.
ബലേനോ പ്രീമിയം ഹാച്ച്ബാക്കിന് 5,000 മുതൽ 25,000 രൂപ വരെ വില വർധിച്ചു. ഇഗ്നിസിന് 3,000 മുതൽ 11,000 രൂപ വരെയാണ് വർധന. സിയാസ് സെഡാന് 26,000 രൂപ കൂടിയിട്ടുണ്ട്. എക്സ്എൽ 6 എംപിവിക്ക് ഓട്ടോമാറ്റിക് ട്രിമ്മുകളിൽ 10,000 രൂപ വർധനവുണ്ട്. മാരുതി എസ്-ക്രോസിന് വിലകൂടിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.