സർക്കാർ ഉദ്യോഗസ്​ഥർക്ക്​ പ്രത്യേക ഒാഫറുമായി മാരുതി; വാഗണറിനും ഒാൾ​േട്ടാക്കും ഇളവുകൾ

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി സർക്കാർ ജീവനക്കാർക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. 11,000 രൂപ വരെ ആനുകൂല്യങ്ങളായി നൽകും. അടുത്തകാലത്ത്​ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച ലീവ് ട്രാവൽ കൺസെഷൻ (എൽടിസി) ക്യാഷ് വൗച്ചർ പദ്ധതിക്ക് ശേഷം ഡിമാൻഡ് വർധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ അവതരിപ്പിക്കുന്ന രണ്ടാമത്തെ ഒാഫറാണിത്​. സർക്കാർ ജീവനക്കാർക്കും അവരുടെ ഇണകൾക്കും പോലീസ്, അർധസൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾക്കും പ്രത്യേക ആനുകൂല്യം ലഭിക്കും.


വ്യത്യസ്​ത മോഡലുകൾക്ക്​ വ്യത്യസ്​ത രീതിയിലായിരിക്കും കിഴിവുകൾ നൽകുകയെന്നും കമ്പനി അധികൃതർ അറിയിച്ചു.'വിവിധ കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകളിൽ 10 ദശലക്ഷത്തിലധികം ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നുണ്ട്​. മാരുതി സുസുക്കിയുടെ ധാരാളം ഉപഭോക്താക്കൾ അവരുടെ കൂട്ടത്തിലുണ്ട്​. ഇത് കണക്കിലെടുത്ത് ഞങ്ങൾ സർക്കാർ ജീവനക്കാർക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുകയാണ്​. എൽ‌ടി‌സി ആനുകൂല്യം ലഭിക്കുന്നതിനൊപ്പം അവരുടെ പ്രിയപ്പെട്ട കാറുകൾ‌ വീട്ടിലേക്ക് കൊണ്ടുപോകാൻ പുതിയ ഒാഫർ സഹായിക്കും'-മാരുതി സുസുക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിംഗ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.


ആൾട്ടോ, സെലെറിയോ, എസ്-പ്രസ്സോ, വാഗൺ-ആർ, ഇക്കോ, സ്വിഫ്റ്റ്, ഡിസയർ, ഇഗ്നിസ്, ബലേനോ, വിറ്റാര ബ്രെസ്സ, എർട്ടിഗ, എക്സ്എൽ 6, സിയാസ്,എസ്-ക്രോസ്. തുടങ്ങി അരീന, നെക്​സ ശൃംഖലകളിലൂടെ വിൽക്കുന്ന എല്ലാ വാഹനങ്ങൾക്കും ഇളവ്​ ബാധകമാണ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.