സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രത്യേക ഒാഫറുമായി മാരുതി; വാഗണറിനും ഒാൾേട്ടാക്കും ഇളവുകൾ
text_fieldsരാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി സർക്കാർ ജീവനക്കാർക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. 11,000 രൂപ വരെ ആനുകൂല്യങ്ങളായി നൽകും. അടുത്തകാലത്ത് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച ലീവ് ട്രാവൽ കൺസെഷൻ (എൽടിസി) ക്യാഷ് വൗച്ചർ പദ്ധതിക്ക് ശേഷം ഡിമാൻഡ് വർധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ അവതരിപ്പിക്കുന്ന രണ്ടാമത്തെ ഒാഫറാണിത്. സർക്കാർ ജീവനക്കാർക്കും അവരുടെ ഇണകൾക്കും പോലീസ്, അർധസൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾക്കും പ്രത്യേക ആനുകൂല്യം ലഭിക്കും.
വ്യത്യസ്ത മോഡലുകൾക്ക് വ്യത്യസ്ത രീതിയിലായിരിക്കും കിഴിവുകൾ നൽകുകയെന്നും കമ്പനി അധികൃതർ അറിയിച്ചു.'വിവിധ കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകളിൽ 10 ദശലക്ഷത്തിലധികം ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നുണ്ട്. മാരുതി സുസുക്കിയുടെ ധാരാളം ഉപഭോക്താക്കൾ അവരുടെ കൂട്ടത്തിലുണ്ട്. ഇത് കണക്കിലെടുത്ത് ഞങ്ങൾ സർക്കാർ ജീവനക്കാർക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുകയാണ്. എൽടിസി ആനുകൂല്യം ലഭിക്കുന്നതിനൊപ്പം അവരുടെ പ്രിയപ്പെട്ട കാറുകൾ വീട്ടിലേക്ക് കൊണ്ടുപോകാൻ പുതിയ ഒാഫർ സഹായിക്കും'-മാരുതി സുസുക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിംഗ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.
ആൾട്ടോ, സെലെറിയോ, എസ്-പ്രസ്സോ, വാഗൺ-ആർ, ഇക്കോ, സ്വിഫ്റ്റ്, ഡിസയർ, ഇഗ്നിസ്, ബലേനോ, വിറ്റാര ബ്രെസ്സ, എർട്ടിഗ, എക്സ്എൽ 6, സിയാസ്,എസ്-ക്രോസ്. തുടങ്ങി അരീന, നെക്സ ശൃംഖലകളിലൂടെ വിൽക്കുന്ന എല്ലാ വാഹനങ്ങൾക്കും ഇളവ് ബാധകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.