ഹെക്ടറിെൻറ വിജയത്തിനുശേഷം എം.ജി ഇന്ത്യ മറ്റൊരു അതികായനുമായി എത്തുന്നു. പുതിയ എസ്.യു.വിയുടെ പേര് ഗ്ലോസ്റ്റർ. ഹെക്ടർ, ഹെക്ടർ പ്ലസ്, ഇസഡ് എസ് ഇ.വി എന്നീ മോഡലുകളാണ് ഇതുവരെ ഇന്ത്യയിൽ എം.ജി പുറത്തിറക്കിയത്. മൂന്ന് നിര സീറ്റുകളുള്ള കൂറ്റൻ എസ്.യു.വിയാണ് ഗ്ലോസ്റ്റർ. ടു വീൽ ഫോർവീൽ സൗകര്യങ്ങളിൽ വാഹനം പ്രതീക്ഷിക്കുന്നുണ്ട്.
ഇൗ വിഭാഗത്തിൽ സ്വപ്നം കാണാൻപോലുമാകാത്ത ചില ഫീച്ചറുകൾ നൽകി ഉപഭോക്താക്കളെ ഞെട്ടിക്കുക എന്ന ഉദ്ദേശവും എം.ജിക്ക് ഉണ്ടെന്നാണ് വിവരം. ൈ ചനക്കാരുടെ സ്ഥിരം തന്ത്രമായ ഫീച്ചറുകളുടെ മഹാപ്രളയം ഗ്ലോസ്റ്ററിലും പ്രതീക്ഷിക്കാമെന്നാണ് സൂചന. അഡ്വാൻസ്ഡ് ഡ്രൈവ് അസിസ്റ്റ് സിസ്റ്റം (ADAS)എന്ന് എം.ജി വിളിക്കുന്ന പുത്തൻ പാക്കേജാണ് ഗ്ലോസ്റ്ററിലെ തുറുപ്പ്ശീട്ട്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഒാേട്ടാണമസ് എമർജൻസി ബ്രേക്കിംഗ്, ഫ്രണ്ടൽ കൊളിഷൻ വാണിങ്, ഹാൻഡ് ഫ്രീ ഓട്ടോ പാർക്കിംഗ് എന്നിവയാണ് പാക്കേജിൽ വരുന്നത്.
ഇത്രയും വലിയ വാഹനമായതിനാൽ സ്വയം പാർക്ക് ചെയ്യുന്ന സംവിധാനം ഏറെ ഉപയോഗപ്രദമാണ്. എംജിയുടെ മാതൃ കമ്പനിയായ എസ്‌എഐസി വികസിപ്പിച്ചെടുത്ത പുതിയ ഡീസൽ എഞ്ചിനാണ് ഗ്ലോസ്റ്ററിന് നൽകുക. 2.0 ലിറ്റർ, 4 സിലിണ്ടർ ട്വിൻ-ടർബോ ഡീസൽ എഞ്ചിൻ 218 എച്ച്പി കരുത്തും 480 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഫോർഡ് എൻഡോവർ (170 എച്ച്പി, 420 എൻഎം), ടൊയോട്ട ഫോർച്യൂണർ (177 എച്ച്പി, 450 എൻഎം), മഹീന്ദ്ര അൽതുറസ് ജി 4 (181 എച്ച്പി, 420 എൻഎം) എന്നിവയെക്കാളെല്ലാം കരുത്തുറ്റ എഞ്ചിനായിരിക്കും ഗ്ലോസ്റ്ററിൽ വരിക.
ഒരു പെട്രോൾ എഞ്ചിനും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഗ്ലോസ്റ്ററിെൻറ ഇൻറീരിയറും ഏറെ ആധുനികമായിരിക്കും. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വലിയ പനോരമിക് സൺറൂഫ്, യാച്ച്-സ്റ്റൈൽ ഗിയർ സെലക്ടർ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ എന്നിവയും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഹെക്ടർ പ്ലസിലേതുപോലെ കൈകൾ ഉപയോഗിക്കാതെ ബൂട്ട് തുറക്കാനുള്ള സൗകര്യവും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.