ടാറ്റയുടെ ന്യൂ ഫോര്‍ എവര്‍ ഫിലോസഫി അനുസരിച്ച് രൂപപ്പെടുത്തിയ ടിയാഗോ എന്‍.ആര്‍.ജി വേരിയന്റ് വിൽപ്പനക്ക്. എസ്.യു.വികള്‍ക്ക് സമാനമായ ഡിസൈനും മികച്ച റോഡ് എബിലിറ്റി എന്നിവയ്‌ക്കൊപ്പം ഗ്ലോബല്‍ ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങും സ്വന്തമാക്കിയാണ് വാഹനം എത്തുന്നത്.
ടാറ്റയുടെ പാസഞ്ചര്‍ കാറുകളിലെ എന്‍ട്രി ലെവല്‍ മോഡലാണ് ടിയാഗോ. ഈ ഹോട്ട്ഹാച്ചിന്റെ എന്‍.ആര്‍.ജി പതിപ്പിന്റെ മറ്റൊരു വേരിയന്റാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ടിയാഗോ എന്‍.ആര്‍.ജി XT എന്ന് പേരിട്ടിരിക്കുന്ന ഈ മോഡലിന് 6.42 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. നിലവിലുള്ള XZ എന്‍.ആര്‍.ജി. പതിപ്പിനെക്കാള്‍ 41,000 രൂപ വില കുറവിലാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. ടിയാഗോ എന്‍.ആര്‍.ജി XZ വേരിയന്റിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പുതിയ പതിപ്പ് എത്തിയിട്ടുള്ളത്.
ടിയാഗോ എന്‍.ആര്‍.ജി. അവതരിപ്പിച്ചതോടെ ഉപയോക്താക്കളില്‍ നിന്ന് ഈ വാഹനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളതെന്നാണ് നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് പറയുന്നു. ടിയാഗോയുടെ മൊത്തവില്‍പ്പനയുടെ 15 ശതമാനവും എന്‍.ആര്‍.ജിയുടെ സംഭവനയാണെന്നും, ഈ സ്വീകാര്യത കണക്കിലെടുത്താണ് ഈ മോഡലിന്റെ മറ്റൊരു വേരിയന്റ് കൂടി അവതരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്നുമാണ് ടാറ്റ മോട്ടോഴ്‌സ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.