മെറിഡിയൻ എസ്.യു.വിയുടെ രണ്ട് പ്രത്യേക പതിപ്പുകൾ ഇന്ത്യയിലെത്തിച്ച് ജീപ്പ്. മെറിഡിയൻ അപ്‌ലാൻഡ്, മെറിഡിയൻ എക്‌സ് എന്നീ പേരുകളിലാണ് പുതിയ പതിപ്പുകൾ എത്തിയിരിക്കുന്നത്. മെറിഡിയൻ അപ്‌ലാൻഡ് സാഹസികതക്കായി നിർമ്മിച്ചതാണെങ്കിലും ഡിസൈൻ ഘടകങ്ങൾക്കാണ് എക്‌സ് പ്രാധാന്യം നൽകുന്നത്. രണ്ട് പുതിയ എസ്.യു.വികൾക്കുമുള്ള ബുക്കിങ്ങ് ഇന്ത്യയിലെ എല്ലാ ജീപ്പ് ഷോറൂമുകളിലും ഓൺലൈനായും ആരംഭിച്ചിട്ടുണ്ട്.
സൈഡ്‌സ്റ്റെപ്പുകൾ, ആംബിയന്റ് ലൈറ്റിങ്ങ്, ഫ്ലോർ മാറ്റുകൾ, യു-കണക്റ്റ് 5 ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സെലക്-ടെറൈൻ സിസ്റ്റം ഉൾപ്പെടുന്ന ജീപ്പിന്റെ ഐക്കണിക് 4X4 സംവിധാനം എന്നിവ രണ്ട് എസ്.യു.വികൾക്കും പൊതുവായി ലഭിക്കും. സിൽവറി മൂൺ, ഗാലക്സി ബ്ലൂ എന്നീ പുതിയ രണ്ട് നിറങ്ങളിൽ ഇരുമോഡലുകളും ലഭിക്കും.
മെറിഡിയൻ എക്‌സിന് ഗ്രേ റൂഫും ഗ്രേ പോക്കറ്റുകളുള്ള അലോയ് വീലുകളും ലഭിക്കുന്നു. കൂടാതെ ഡിസൈനിലും വിവിധ മാറ്റങ്ങൾ ഉണ്ട്. കൂടുതൽ സാഹസിക യാത്രകൾക്ക് യോജിക്കുന്ന ഫിറ്റിങ്ങുകളാണ് മെറിഡിയൻ അപ്‌ലാൻഡിൽ ഉള്ളത്.
കരുത്തുളള സൈഡ് സ്റ്റെപ്പും റൂഫിലെ കരുത്തുള്ള കാരിയറും ഇതിൽ ഉൾപ്പെടുന്നു. ബൂട്ട് ഓർഗനൈസർ, സൺഷേഡുകൾ, കാർഗോ മാറ്റുകൾ, ടയർ ഇൻഫ്ലേറ്റർ, പ്രത്യേകം രൂപകൽപ്പന ചെയ്ത ഹുഡ് ഡെക്കൽ എന്നിവയും അപ്‌ലാൻഡിലുണ്ട്.
മുഴുവൻ ജീപ്പ് മോഡലുകളിലും ലഭ്യമായ ജീപ്പ് വേവ് എക്സ്ക്ലൂസീവ് പ്രോഗ്രാം പുതിയ പതിപ്പുകളിലും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പ്രീമിയം കസ്റ്റമർ കെയർ പ്രോഗ്രാമിൽ മൂന്ന് വർഷത്തെ ജീപ്പ് കോംപ്രിഹെൻസീവ് വാറന്റി, ജീപ്പ് എക്സ്പ്രസ് സർവീസ് പാക്കേജുകൾ, ജീപ്പ് കർട്ടസി എഡ്ജ്, സെഗ്‌മെന്റ് ഫസ്റ്റ് കസ്റ്റമർ കോൺടാക്റ്റ് പ്രോഗ്രാമുകൾ എന്നിവയെല്ലാമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.