ഡൽഹി: വാഹനങ്ങളുടെ മലിനീകരണ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമം കടുപ്പിക്കാൻ കേന്ദ്രസർക്കാർ. അടുത്ത വർഷം ജനുവരി മുതൽ, സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (പി.യു.സി) ഇല്ലാത്ത വാഹനത്തിന്‍റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി) പിടിച്ചെടുക്കും.
ഓണ്‍ലൈന്‍ ആവുന്നതോടെ വാഹന ഉടമയുടെ വിവരങ്ങള്‍ മോട്ടോര്‍ വാഹന ഡാറ്റാബേസില്‍ ലഭ്യമാക്കും. ഇതിന് മുന്നോടിയായി പി.യു.സി ഓണ്‍ലൈനിലാക്കാനുള്ള നടപടികളും ഗതാഗത മന്ത്രാലയം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് റോഡ് ഗതാഗത മന്ത്രാലയം നവംബർ 27ന് ഇതുസംബന്ധിച്ച് കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
പി.യു.സി സംവിധാനം പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നത് തടയും. സമയപരിധിക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കൽ നിര്‍ബന്ധമാക്കും. പി.യു.സി പുതുക്കാന്‍ ഏഴ് ദിവസം കൂടുതല്‍ സമയമനുവദിക്കുമെങ്കിലും അതിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കിയില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കുന്ന നടപടികളിലേക്ക് നീങ്ങും.
പി.യു.സി സംവിധാനം ഓൺലൈനിലേക്ക് മാറുന്നതോടെ വാഹന ഉപയോക്താക്കൾ അവരുടെ മൊബൈൽ നമ്പറുകളും നൽകണം, അതിലേക്ക് അവർക്ക് ഒറ്റത്തവണ പാസ്‌വേഡ് (ഒ.ടി.പി) ലഭിക്കും. ഒ.ടി.പി നൽകിയാൽ മാത്രമേ ഫോം ലഭ്യമാവുകയുള്ളൂ. അതുവഴി തട്ടിപ്പ് കുറക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.