ഇനി കെ.എസ്.ആർ.ടി.സി - എം.വി.ഡി പോര്! ഗ്ലാസിൽ കൂളിങ് ഒട്ടിച്ചതിന് ഗജരാജ് ബസിന് പിഴയിട്ടു

തിരുവനന്തപുരം: കെ.എസ്.ഇ.ബി-എം.വി.ഡി പോരാണ് കുറച്ചുദിവസങ്ങളായി വാർത്തകളിൽ നിറയുന്നത്. വാഹനത്തിൽ തോട്ടികൊണ്ടുപോയതിന് കെ.എസ്.ഇ.ബിക്ക് പിഴയിട്ടുകൊണ്ടാണ് പോരിന് മോട്ടാർ വാഹന വകുപ്പ് തുടക്കമിട്ടത്. പിന്നീട് ബില്ല് അടക്കാത്ത എം.വി.ഡി ഓഫീസുകളുടെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി മറുപണിയും കൊടുത്തു.

രണ്ടുകൂട്ടരുമായുള്ള തർക്കം തുടരുന്നതിനിടെ കൂളിങ് പേപ്പർ ഒട്ടിച്ചതിന് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന് പിഴയിട്ടിരിക്കുകയാണ് ഇപ്പോൾ എം.വി.ഡി . ഇതോടെ അങ്കത്തട്ടിൽ പോരാളികൾ മൂന്നായി. സ്വിഫ്റ്റിന്റെ ലക്ഷ്വറി സർവീസായ ഗജരാജ് ബസിനാണ് പിഴ. കെ.എസ്.ആർ.ടി.സിക്ക് പിഴ റസീപ്റ്റ് എം.വി.ഡി അയച്ചുകൊടുത്തിട്ടുമുണ്ട്.

കഴിഞ്ഞ മാസം 19ന് തിരുവനന്തപുരം കണിയാപുരത്ത് വെച്ചായിരുന്നു സംഭവം. ബസിന്റെ പുറകു വശത്തെ ഗ്ലാസിൽ കൂളിങ് ഒട്ടിച്ചിട്ടുണ്ടെന്നും ഇത് ദൃശ്യങ്ങൾ കാണുന്നതിന് തടസമാകുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു എം.വി.ഡിയുടെ നടപടി. അതേസമയം, പിഴ തുകയായ 250 രൂപ കെ.എസ്.ആർ.ടി.സി ഇതുവരെ അടച്ചിട്ടില്ല.

Tags:    
News Summary - Now KSRTC - MVD battle! Gajaraj was fined for sticking cooling on the glass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.