ഒല ഇലക്ട്രിക് സ്കൂട്ടർ എസ് വൺ എയർ മികച്ച ബുക്കിങുമായി വിപണിയിൽ കുതിക്കുന്നു. കമ്പനിയുടെ അടിസ്ഥാന മോഡലാണ് എസ് വൺ എയർ. പര്‍ച്ചേസ് വിന്‍ഡോ തുറന്ന് 60 മിനിറ്റില്‍ 1000 ബുക്കിങ് ലഭിച്ചുവെന്നതാണ് ഒല അവകാശപ്പെടുന്നത്. മൂന്നുമണിക്കൂറിനുള്ളില്‍ 3000നു മുകളിലായി എസ്1 എയര്‍ ബുക്കിങ്.
ഒരു വര്‍ഷത്തോളമായി ഒല എസ്1 എയര്‍ എന്ന അടിസ്ഥാന വേരിയന്റിനെ കുറിച്ചുള്ള ഉഹാപോഹങ്ങള്‍ വാഹനപ്രേമികള്‍ക്കിടയിലുണ്ട്. തുടക്കത്തില്‍ ഒല കമ്യൂണിറ്റി അംഗങ്ങള്‍ക്കാണ് ബുക്കിങ് നല്‍കിയത്. നിലവില്‍ ബുക്ക് ചെയ്തവര്‍ക്ക് 1.09 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയില്‍ വാഹനം ലഭിക്കും. രണ്ടാം ഘട്ടത്തില്‍ ബുക്ക് ചെയ്യുന്നവര്‍ 10000 രൂപ അധികമായി നല്‍കണം.
90 കിലോമീറ്ററാണ് സ്കൂട്ടറിന്‍റെ ഉയർന്ന വേഗത. ഫുള്‍ ചാര്‍ജിങ്ങില്‍ 125 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. മൂന്ന് റൈഡ് മോഡുകള്‍, ഫുള്‍ എല്‍ഇഡി ലൈറ്റിങ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, അഞ്ച് മണിക്കൂര്‍ ചാര്‍ജിങ് സമയം എന്നിവയാണ് ഒല എസ്1 എയറിനെ വ്യത്യസ്തമാക്കുന്നത്. അടിസ്ഥാന മോഡലായതിനാല്‍ വില കുറയ്ക്കുന്നതിന് മറ്റു മോഡലുകളെക്കാള്‍ ഒട്ടേറെ ഫീച്ചറുകള്‍ ഒഴിവാക്കിയിട്ടുണ്ട്. 3 കെഡബ്ല്യുഎച്ച് ബാറ്ററിയാണ് ഒല എസ്1 എയറിലുള്ളത്. പ്രിവ്യു മോഡല്‍ കഴിഞ്ഞ ഒക്ടോബറില്‍ പുറത്തിറക്കിയപ്പോള്‍ 2.5 കെഡബ്ല്യുഎച്ച് ബാറ്ററിയായിരുന്നു.
മുന്നില്‍ ടെലസ്‌കോപ്പിക് സസ്‌പെന്‍ഷനും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളുമാണ് നല്‍കിയിട്ടള്ളത്. ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക്, ഏഥർ 450എക്‌സ് തുടങ്ങിയ സ്‌കൂട്ടറുകളാണ് ഒലയുടെ പ്രധാന എതിരാളികൾ. കോറൽ ഗ്ലാം, ജെറ്റ് ബ്ലാക്ക്, ലിക്വിഡ് സിൽവർ, നിയോ മിന്റ്, പോർസലൈൻ വൈറ്റ് എന്നിവയുൾപ്പെടെ കളർ ഓപ്ഷനുകൾ എസ് വൺ എയറിന് ലഭിക്കും. ഓഗസ്റ്റിലാണ് വാഹനത്തിൻറെ ആദ്യ ഡെലിവറി തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.