സ്വാതന്ത്ര്യ ദിനത്തിൽ വിലകുറഞ്ഞ ഇ.വി സ്കൂട്ടർ അവതരിപ്പിച്ച് ഒല ഇലക്ട്രിക്. എസ് വൺ എന്ന പേരിലാണ് സ്കൂട്ടർ പുറത്തിറക്കിയിരിക്കുന്നത്. നേരത്തേയുള്ള എസ് വൺ പ്രോയുടെ അതേ പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിർമ്മാണം. എസ് 1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില 99,000 രൂപയാണ്. ഓഗസ്റ്റ് 15 മുതൽ 31 വരെ 499 രൂപ അടച്ച് വാഹനം ബുക്ക് ചെയ്യാം. ഡെലിവറി സെപ്റ്റംബർ 7 മുതൽ ആരംഭിക്കും.
കഴിഞ്ഞ വർഷം പുറത്തിറക്കിയ എസ് 1 പ്രോയുടെ വിലകുറഞ്ഞ ബദലാണ് എസ് വൺ. എസ് വൺ പ്രോ പോലെ മൂവ് ഒ.എസ് മുന്ന് ഉൾപ്പെടെയുള്ള എല്ലാ സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡുകളും പുതിയ വാഹനത്തിലും ലഭ്യമാകും. ഒറ്റ ചാർജിൽ 131 കിലോമീറ്റർ ഓടാൻ ശേഷിയുള്ള മൂന്ന് കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് എസ് വൺ പ്രോയിലേത്.
മൂന്ന് വ്യത്യസ്ത റൈഡിങ് മോഡുകളുമായാണ് വാഹനം വരുന്നത്. ഇക്കോ മോഡ് 128 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. നോർമൽ മോഡിൽ 101 കിലോമീറ്ററും സ്‌പോർട്‌സ് മോഡിൽ 90 കിലോമീറ്ററും സഞ്ചരിക്കാം. മണിക്കൂറിൽ 90 കിലോമീറ്റർ ആണ് വേഗത. റെഡ്, ജെറ്റ് ബ്ലാക്ക്, പോർസലൈൻ വൈറ്റ്, നിയോ മിന്റ്, ലിക്വിഡ് സിൽവർ എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിലാണ് പുതിയ സ്കൂട്ടർ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.