രാജ്യത്ത് തരംഗമായ ഒാല ഇലക്ട്രിക് ജെൻഡർ റെവല്യൂഷനൊരുങ്ങുന്നു. തങ്ങളുടെ ഫാക്ടറി ലോകത്തിലെ ഏറ്റവുംവലിയ ഇരുചക്ര വാഹന നിർമാണ സൗകര്യം ആയിരിക്കുമെന്ന് ഒാല നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഒരുപടികൂടി കടന്ന് തങ്ങളുടെ ഫാക്ടറിയിലെ മുഴുവൻ തൊഴിലാളികളും വനിതകൾ ആയിരിക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. അങ്ങിനെയെങ്കിൽ ഓല ഇലക്ട്രിക് സ്കൂട്ടർ നിർമാണ സൗകര്യം ലോകത്തിലെ ഏറ്റവും വലിയ വനിത ഫാക്ടറിയായി മാറുമെന്നാണ് കമ്പനി സി.ഇ.ഒ ഭവിഷ് അഗർവാൾ പറയുന്നത്.
തമിഴ്‌നാട്ടിലെ ഫാക്ടറിക്ക് ശക്തി പകരുന്നതിന് 10,000 സ്ത്രീകളെ നിയമിക്കാനാണ് കമ്പനി നീക്കം. പൂർണ്ണ ശേഷിയിൽ, പ്രതിവർഷം രണ്ട് ദശലക്ഷം യൂനിറ്റുകൾ പുറത്തിറക്കാൻ ഫാക്ടറിക്ക് കഴിയും. അടുത്ത വർഷം മുതൽ ഡെലിവറി ആരംഭിക്കും. യുഎസ് ഉൾപ്പെടെയുള്ള വിദേശ വിപണിയിലേക്കും വാഹനം കയറ്റുമതിചെയ്യും.
'ആത്മനിർഭർ ഭാരതത്തിന് ആത്മനിർഭരരായ സ്ത്രീകൾ ആവശ്യമാണ്. ഓല ഫ്യൂച്ചർഫാക്ടറി പൂർണമായും പതിനായിരത്തിലധികംവരുന്ന സ്ത്രീകളാൽ നടത്തപ്പെടുമെന്നതിൽ അഭിമാനിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ വനിത ഫാക്ടറിയാണിത്'-ഭവിഷ് അഗർവാൾ ട്വിറ്ററിൽ കുറിച്ചു.
രാജ്യത്തെ സ്ത്രീകളെ പുരുഷന്മാരുമായി തുല്യത കൈവരിക്കാൻ സഹായിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അഗർവാൾ അറിയിച്ചു. 'സാമ്പത്തിക അവസരങ്ങൾ സ്ത്രീകൾക്ക് പ്രാപ്തമാക്കുന്നത് അവരുടെ ജീവിതത്തെ മാത്രമല്ല കുടുംബങ്ങളേയും മെച്ചപ്പെടുത്തുന്നു. കുടുംബങ്ങളിലൂടെ മുഴുവൻ സമൂഹവും'-അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.