ഇ.വി സ്കൂട്ടർ നിര്‍മാതാക്കളായ ഒല ഇലക്ട്രിക് തങ്ങളുടെ മുന്‍നിര മോഡലായ എസ് വൺ പ്രോ സ്‌കൂട്ടറിന് സൗജന്യ സസ്‌പെന്‍ഷന്‍ റീപ്ലെയിസ്മെന്റ് പ്രഖ്യാപിച്ചു. ഓട്ടത്തിനിടയിൽ സസ്പെൻഷൻ ഒടിഞ്ഞുതൂങ്ങുന്ന സംഭവങ്ങൾ വ്യാപകമായതോടെയാണ് കമ്പനി സസ്പെൻഷൻ മാറ്റത്തിന് നിർബന്ധിതരായത്. മാര്‍ച്ച് 22 മുതല്‍ എസ് വൺ പ്രോ, എസ് വൺ ഉപഭോക്താക്കള്‍ക്ക് ഈ സേവനം ഉപയോഗപ്പെത്താം.
ഉപഭോക്താക്കള്‍ക്ക് കമ്പനി സൗജന്യമായാണ് സസ്പെൻഷൻ മാറ്റിനൽകുന്നത്. ഇതിനായി ഉപഭോക്താക്കള്‍ അവരുടെ ഏറ്റവും അടുത്തുള്ള ഒല എക്‌സ്പീരിയന്‍സ് സെന്ററിലോ സര്‍വിസ് സെന്ററിലോ ബുക്ക് ചെയ്യണം. മാര്‍ച്ച് 22 മുതല്‍ ബുക്കിങ് സ്വീകരിച്ച് തുടങ്ങും.
ഉപഭോക്താക്കളില്‍ നിന്നുള്ള നിരന്തര പരാതി കാരണമാണ് സസ്പെൻഷൻ മാറ്റിനൽകാൻ കമ്പനി നിർബന്ധിതരായത്. വലിയ പരസ്യ കോലാഹലങ്ങളോടെ വിപണിയിൽ എത്തിയ ഒല ഇ.വി സ്കൂട്ടറുകൾക്ക് തീപിടിക്കുകയും സസ്പെൻഷൻ ഒടിഞ്ഞ് അപകടം ഉണ്ടാകുകയും ചെയ്തിരുന്നു.
ഒല ഇലക്ട്രിക് നിലവില്‍ ട1 സ്‌കൂട്ടര്‍ എസ് വൺ എയര്‍, എസ് വൺ, എസ് വൺ പ്രോ എന്നിങ്ങനെ മൂന്ന് ട്രിം ലെവലിലാണ് വാഗ്ദാനം ചെയ്യുന്നത്. എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടറായ ഒല എസ് വൺ എയറിന്റെ ബുക്കിങ് തുടങ്ങിയെങ്കിലും ഡെലിവറി ആരംഭിച്ചിട്ടില്ല. ഒല എസ് വൺ എയറിന്റെ എക്‌സ്‌ഷോറൂം വില 84,999 രൂപ മുതലാണ് ആരംഭിക്കുന്നത്. എസ് വൺ ഇലക്ട്രിക് സ്‌കൂട്ടറിന് 89,999 രൂപ മുതലാണ് വില. ടോപ് സ്‌പെക് എസ് വൺ പ്രോ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ 1.30 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) മുടക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.