പൂനെ: പുറത്തിറക്കി മാസങ്ങൾ പൂർത്തിയാകുന്നിന് മുമ്പ് ഒലയുടെ എസ് 1 ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ച് വരികയാണെന്ന് ഒല പ്രതികരിച്ചു. സ്കൂട്ടറിലെ ലിഥിയം അയൺ ബാറ്ററിയിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.
പൂനെയിലെ തിരക്കേറിയ വാണിജ്യസമുച്ചയത്തിന് സമീപം നിർത്തിയിട്ട സ്കൂട്ടർ 31 സെക്കൻഡിനകം തീപിടിക്കുകയായിരുന്നു. തീപിടിക്കുന്നതിന്റെ വിഡിയോ ഷൂട്ട് ചെയ്ത് ജനങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഒല പ്രസ്താവനയിൽ അറിയിച്ചു.
പൂനെയിലുണ്ടായ സംഭവത്തെ കുറിച്ച് അറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും ഒല വ്യക്തമാക്കി. ദിവസങ്ങൾക്കകം ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിടും. ഉപഭോക്താക്കളുടെ സുരക്ഷക്ക് വലിയ പ്രാധാന്യമാണ് ഒല നൽകുന്നതെന്നും കമ്പനി അറിയിച്ചു. ഉയർന്ന നിലവാരത്തിലുള്ള സാധനങ്ങളാണ് ഒല സ്കൂട്ടറുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. പൂനെയിലുണ്ടായ സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാവുമെന്നും ഒല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.