വിൽപ്പന പുനരാരംഭിച്ച്​ ഒാല; വാങ്ങൽ ആപ്പ്​ വഴി മാത്രം

ഓല എസ് 1, എസ് 1 പ്രോ ഇലക്ട്രിക് സ്​കൂട്ടറുകളുടെ വിൽപ്പന പുനരാരംഭിച്ചു. ഓല ആപ്പ്​ വഴി മാത്രമേ വാഹനം വാങ്ങാൻ കഴിയുകയുള്ളൂ. നേരത്തേ വാഹനം റിസർവേഷൻ ചെയ്​ത തീയതികളുടെ അടിസ്ഥാനത്തിൽ കമ്പനി ഉപഭോക്താക്കൾക്ക് മുൻഗണന നൽകും. 499 രൂപ അടച്ച് സ്‌കൂട്ടർ റിസർവ് ചെയ്​ത ഉപഭോക്താക്കൾക്ക് ഇമെയിൽ, എസ്എംഎസ്, ഓല ആപ്പ് എന്നിവ വഴി അവരുടെ വാങ്ങൽ വിൻഡോയെക്കുറിച്ച് അറിയിപ്പ്​ ലഭിക്കും. അറിയിപ്പ് ലഭിച്ചാലുടൻ വാഹനം വാങ്ങാൻ കഴിയും. വാഹനത്തിന്​​ അഡ്വാൻസായി നൽകേണ്ടത്​ 20,000 രൂപയാണ്. 2021 ഒക്ടോബർ മുതൽ ഡെലിവറി ആരംഭിക്കും.

Tags:    
News Summary - Ola S1, S1 Pro electric scooter purchase begins today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.