ന്യൂഡൽഹി: രാജ്യത്തെ എല്ലാ തരം വാഹനങ്ങൾക്കും ഏകീകൃത മലിനീകരണ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം തീരുമാനിച്ചു. വാഹനത്തിെൻറ ചേസിസ് നമ്പർ, എൻജിൻ നമ്പർ, ഉടമയുടെ മൊബൈൽ ഫോൺ നമ്പർ, മേൽ വിലാസം എന്നിവ ഉള്ളടക്കം ചെയ്ത ക്യു.ആർ കോഡ് പതിച്ച മലിനീകരണ സർട്ടിഫിക്കറ്റുകളായിരിക്കും ഇനി മുതൽ ലഭിക്കുക.
ക്യു.ആർ കോഡിലെ വിവരങ്ങൾ ദേശീയ രജിസ്റ്ററുമായി ബന്ധിപ്പിക്കുന്നതിലൂടെയാണ് സർട്ടിഫിക്കറ്റിന് ഏകീകൃത രൂപം കൈവരുക. ഈ ക്യു.ആർ കോഡ് സ്കാൻ ചെയ്യുന്നതുവഴി രാജ്യത്ത് എവിടെ വെച്ചും ആർ.ടി.ഒ ഉദ്യോഗസ്ഥർക്ക് വാഹനത്തിെൻറ മലിനീകരണ തോത് മനസ്സിലാക്കാൻ സാധിക്കും. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച വിജ്ഞാപനം റോഡ് ഗതാഗത മന്ത്രാലയം ഇറക്കിയത്.
സർട്ടിഫിക്കറ്റിൽ വാഹന ഉടമയുടെ മൊബൈൽ നമ്പർ നിർബന്ധമായും നൽകണം. സർട്ടിഫിക്കറ്റിെൻറ കാലാവധി, ഫീസ് സംബന്ധിച്ച വിവരങ്ങൾ ഈ നമ്പറിൽ എസ്.എം.എസ് ആയി ഉടമക്ക് ലഭിക്കും.
പുക പരിശോധനയിൽ വാഹനം മലീനകരണ നിയന്ത്രണ ബോർഡ് നിഷ്കർഷിച്ച നിലവാരം പുലർത്തിയില്ലാ എങ്കിൽ നിരസിച്ചതായുള്ള സർട്ടിഫിക്കറ്റും ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. എൻഫോഴ്സ് െമന്റ് ഉദ്യോഗസ്ഥന് ദേശീയ രജിസ്റ്റർ പരിശോധിച്ച് വാഹനങ്ങളുടെ കാർബൺ ബഹിർഗമനത്തിെൻറ തോത് കണ്ടെത്താനാവും. തുടർന്ന് ആവശ്യമെങ്കിൽ ഡ്രൈവറുമായോ ഉടമയുമായോ ബന്ധപ്പെട്ട് സർട്ടിഫിക്കറ്റ് ഹാജരാക്കാനും നിർദേശിക്കാം.
രേഖകളും ഡ്രൈവിങ് ലൈസൻസും പുതുക്കാനുള്ള കാലാവധി നീട്ടിന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിെൻറ സാഹചര്യത്തിൽ വാഹന രേഖകളുടേയും ഡ്രൈവിങ് ലൈസൻസിേൻറയും കാലാവധി നീട്ടിനൽകി കേന്ദ്രസർക്കാർ. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ്, ഡ്രൈവിങ് ലൈസൻസ് എന്നിവയുടെ കാലാവധിയാണ് നീട്ടിയത്.
2020 ഫെബ്രുവരിക്ക് ശേഷം കാലാവധി പൂർത്തിയായ വാഹന രേഖകൾക്കാണ് ഇളവ് ബാധകമാവുക. സെപ്റ്റംബർ 30 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ ലോക്ഡൗണുകൾ അടക്കമുള്ള നിയന്ത്രണങ്ങൾമൂലം രേഖകൾ പുതുക്കാൻ കാലാവധി പൂർത്തിയായവർക്ക് സാധിച്ചിരുന്നില്ല. ബന്ധപ്പെട്ട ഓഫിസുകൾക്ക് ഇതുസംബന്ധിച്ച നിർദേശം നൽകാൻ സംസ്ഥാനങ്ങളോട് കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.