എക്സ്‍പള്‍സ് 200 4V രണ്ടാം ബാച്ചിെൻറ ഓൺലൈൻ ബുക്കിങ്​ ആരംഭിച്ചു; വില 130,150 രൂപ

എക്സ്‍പള്‍സ് 200 4V അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ രണ്ടാം ബാച്ചിനുള്ള ഓൺലൈൻ ബുക്കിങ്​ ആരംഭിച്ചു. ബൈക്കിന്‍റെ ആദ്യ ബാച്ച് പൂർണമായും വിറ്റഴിഞ്ഞതിന് ശേഷമാണ് പുതിയ ബുക്കിങ്​ സ്വീകരിച്ചു തുടങ്ങിയത്​.പുതിയ എക്സ്‍പള്‍സ് 200 4Vയുടെ വില 130,150 രൂപയില്‍ (എക്സ്-ഷോറൂം, ദില്ലി) ആരംഭിക്കു]. കമ്പനിയുടെ ഔദ്യോഗിക ഓൺലൈൻ വിൽപ്പന പ്ലാറ്റ്‌ഫോമായ eSHOP-ൽ വാഹനം 10,000 രൂപ ടോക്കൺ തുക നൽകി ബുക്ക് ചെയ്യാം.


അപ്‌ഡേറ്റ് ചെയ്‌ത, ബിഎസ് 6-കംപ്ലയിന്റ് 200 സിസി 4 വാൽവ് ഓയിൽ കൂൾഡ് എഞ്ചിനാണ് ബൈക്കിന്​. 8500 ആർപിഎമ്മിൽ 19.1 പിഎസ് പരമാവധി പവർ ഔട്ട്പുട്ടും 6500 ആർപിഎമ്മിൽ 17.35 എൻഎം ടോർക്കും എഞ്ചിൻ ഉൽപ്പാദിപ്പിക്കും.

ഏഴ് ഫിൻ ഓയിൽ കൂളർ ഉപയോഗിച്ച് കൂടുതൽ മികച്ച ഹീറ്റ് മാനേജ്‌മെന്റിനായി മോട്ടോർ സൈക്കിളിൽ കൂളിംഗ് സിസ്റ്റം സാങ്കേതികവിദ്യയും അപ്‌ഡേറ്റ് ചെയ്‍തിട്ടുണ്ട്. കേരളത്തില്‍ ഉള്‍പ്പെടെ ആവശ്യക്കാര്‍ ഏറെയുള്ള ഹീറോയുടെ ജനപ്രിയ മോഡലുകളില്‍ ഒന്നാണ് എക്സ്‍പള്‍സ് 200 4 വി.

ഏറ്റവും പുതിയ സാങ്കേതികവിദ്യ സജ്ജമാക്കിയിട്ടുള്ള എക്സ് പൾസ് 200 4 വി കൂടുതൽ ദൂരം സുഖകരമായ യാത്ര ഉറപ്പു നൽകുന്നു. മെച്ചപ്പെടുത്തിയ എൽഇഡി ഹെഡ് ലൈറ്റ് രാത്രിയിൽ മികച്ച കാഴ്ച നൽകും.

സ്മാ൪ട്ട്ഫോൺ കണക്ടിവിറ്റിയും കോൾ അലെ൪ട്ടുകളുമുള്ള പൂ൪ണ്ണമായും ഡിജിറ്റലായ എൽസിഡി ഇ൯സ്ട്രുമെന്റ് ക്ലസ്റ്റ൪, ടേൺ-ബൈ-ടേൺ നാവിഗേഷ൯, ഗിയ൪ ഇ൯ഡിക്കേറ്റ൪, എക്കോ മോഡ്, രണ്ട് ട്രിപ്പ് മീറ്ററുകൾ, സിംഗിൾ ചാനൽ എബിഎസ് തുടങ്ങിയ ഫീച്ചറുകൾ ഈ വിഭാഗത്തിലാദ്യമായി സ്റ്റാ൯ഡേ൪ഡായി നൽകിയിരിക്കുന്നു.

Tags:    
News Summary - Online booking for the second batch of Xplus 200 4V started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.