ഹാർലി ഡേവിഡ്സൻ എന്ന ക്രൂസർ ബൈക്ക് നിർമാതാവിനെപറ്റി കേട്ടിട്ടില്ലാത്തവർ ഉണ്ടാകില്ല. വാഹനപ്രേമികൾക്കിടയിൽ ബിംബ സമാനമായ പരിവേഷമാണ് ഇൗ അമേരിക്കൾ നിർമാതാവിനുള്ളത്. ഹാർലി ഡേവിഡ്സൻ എന്നെങ്കിലും സ്കൂട്ടറുകൾ നിർമിച്ചിരിക്കാൻ സാധ്യതയുണ്ടോ?. നാം ചിലപ്പോൾ അങ്ങിനെയൊരു കാര്യത്തെപറ്റി ചിന്തിച്ചിട്ടുണ്ടാകില്ല. എന്നാൽ, ഹാർലി സ്കൂട്ടറുകളും നിർമിച്ചിട്ടുണ്ട് എന്നതാണ് അതിനുള്ള ഉത്തരം.
ഒരിക്കൽ മാത്രമാണ് അത്തരമൊരു സാഹസത്തിന് അവർ മുതിർന്നത്. 1950 കളിലാണത്. ടോപ്പർ എന്നായിരുന്നു സ്കൂട്ടറിെൻറ പേര്. അഞ്ച് വർഷത്തേക്ക് മാത്രമാണ് ഇൗ പരിപാടി ഹാർലി തുടർന്നത്. ജാപ്പനീസ് എതിരാളികളായ ഹോണ്ടയുമായി മത്സരിക്കാനായിട്ടായിരുന്ന ഹാർലിയുടെ സ്കൂട്ടർ നിർമാണം. ഏകദേശം 1000 വാഹനങ്ങൾ ആണ് ഹാർലി അന്ന് നിർമിച്ചത്. ഹാർലി ടോപ്പറുകളിലൊന്ന് ഇപ്പോൾ ലേലത്തിൽവയ്ക്കുന്നത് മെക്കം എന്ന ലാസ്വേഗാസ് ലേല കമ്പനിയാണ്.
ടോപ്പർ
ഒാമനത്വം കിനിഞ്ഞ് നിൽക്കുന്ന രൂപഭംഗിയുള്ള വാഹനമാണ് ടോപ്പർ. റിപ്പോർട്ട് അനുസരിച്ച്, സ്കൂട്ടറിൽ സിംഗിൾ സിലിണ്ടർ, ഫ്ലാറ്റ്-മൗണ്ടഡ് ടു-സ്ട്രോക്ക് എഞ്ചിനാണുള്ളത്. എഞ്ചിൻ അഞ്ചുമുതൽ ഒമ്പത് കുതിരശക്തി വരെ കരുത്ത് ഉൽപാദിപ്പിക്കാൻ പ്രാപ്തമാണ്. 20 ഇഞ്ച് റിയർ വീൽ, ക്രോം ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ തുടങ്ങിയ പ്രത്യേകതകളും വാഹനത്തിനുണ്ട്. വാഹനത്തിെൻറ റെട്രോ ലുക്ക് ഓട്ടോമോട്ടീവ് ചരിത്രം ഇഷ്ടപ്പെടുന്നവർക്ക് ഒരിക്കലും തള്ളിപ്പറയാനാകാത്തതാണ്. 2022 ജനുവരി 25 മുതൽ ആരംഭിച്ച് ജനുവരി 29 വരെ തുടരുന്ന ലേലത്തിലാകും ടോപ്പർ അവതരിപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.