രാജ്യത്തെ ഇ.വി വിപണിയിൽ പുത്തൻ മോട്ടോർസൈക്കിൾ അവതരിപ്പിച്ച് സ്റ്റാർട്ടപ്പ് കമ്പനി. ബംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഓർക്സ എനർജീസ് ആണ് ഇലക്ട്രിക് നേക്കഡ് സ്പോർട്സ് ബൈക്കുമായി രംഗത്ത് എത്തിയിരിക്കുന്നത്. മാന്റിസ് എന്നാണ് വാഹനത്തിന് പേര് നൽകിയിരിക്കുന്നത്. അൾട്രാവയലറ്റ് ഉൾപ്പടെയുള്ള പ്രീമിയം സെഗ്മെന്റിലാണ് വാഹനം വരിക.
3.60 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് മാന്‍റിസിനെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 1.3 kW ചാര്‍ജര്‍ ഉള്‍പ്പെടെയുള്ളതാണ് വില. 8.9 kWh ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് ബൈക്കില്‍ നല്‍കിയിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 221 കിലോമീറ്റര്‍ (IDC) റേഞ്ച് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. നൂതന ബിഎംഎസും ഡ്യുവല്‍ റിഡന്‍ഡന്റ് തെര്‍മല്‍ മാനേജ്മെന്റും ഇതിലുണ്ട്. IP67 റേറ്റഡും കൂടിയാണ് ബാറ്ററി.
11.5 കിലോഗ്രാം മാത്രം ഭാരമുള്ള ഒരു പി.എം.എസ് ലിക്വിഡ് കൂള്‍ഡ് ഇലക്ട്രിക് മോട്ടോര്‍ ആണ് ഇലക്ട്രിക് ബൈക്കിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 20.5 kW (27.4 bhp) പവറും 93 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 135 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. 8.9 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കും. ഫുള്ളി കാസ്റ്റ് എയറോസ്‌പേസ് ഗ്രേഡ് ഓള്‍-അലൂമിനിയം ഷാസിയിലാണ് ഇലക്ട്രിക് ബൈക്ക് നിർമിച്ചിരിക്കുന്നത്. 180 എം.എം ആണ് ഗ്രൗണ്ട് ക്ലയറന്‍സ്.
5 ഇഞ്ച് ടി.എഫ്.ടി സ്‌ക്രീന്‍ സജ്ജീകരിച്ച ഇലക്ട്രിക് പെര്‍ഫോമന്‍സ് ബൈക്കിൽ റൈഡ്-ബൈ-വയർ സംവിധാനവുമുണ്ട്. വാഹനം വാങ്ങാൻ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്. ആദ്യത്തെ 1000 പേര്‍ ബുക്കിങ് തുകയായി 10,000 രൂപ മാത്രം നല്‍കിയാല്‍ മതിയാകും. ശേഷം വരുന്ന ബുക്കിങ്ങുകള്‍ക്ക് 25000 രൂപ ഈടാക്കും. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ഇലക്ട്രിക് ബൈക്കിന്റെ വിതരണം ആരംഭിക്കും.
അള്‍ട്രാവയലറ്റ് F77 ആയിരിക്കും സ്‌പോര്‍ട്ടിയര്‍ പ്രീമിയം ഇലക്ട്രിക് ബൈക്ക് വിഭാഗത്തില്‍ ഓര്‍ക്‌സ മാന്റിസിന്റെ പ്രധാന എതിരാളി. മാന്റിസ് ഇവിക്ക് 3.60 ലക്ഷം രൂപ മവില വരുമ്പോള്‍ അള്‍ട്രവയലറ്റ് F77-ന് 3.80 ലക്ഷം മുതല്‍ 5.60 ലക്ഷം രൂപ വരെയാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.