ഫെരാരിയിൽ സാഹസിക യാത്ര, ഒടുവിൽ അപകടം; കാൽനട യാത്രക്കാരൻ കൊല്ലപ്പെട്ടു

ഹൈദരാബാദ്: അമിത വേഗതയിലെത്തിയ ആഡംബര കാറായ ഫെരാരി ഇടിച്ച് 50 കാരനായ കാല്‍നടയാത്രക്കാരന്‍ കൊല്ലപ്പെട്ടു. ഹൈദരാബാദില്‍ മാധാപൂരിലെ രത്നദീപ് സൂപ്പര്‍ മാര്‍ക്കറ്റിന് സമീപമായിരുന്നു അപകടം. സംഭവത്തിൽ ഒരാൾക്ക്​ പരിക്കേൽക്കുകയും ചെയ്​തു. 29 കാരനായ നവീന്‍ കുമാർ ഗൗഡ്​ ഫെരാരിയിൽ സാഹസിക ഡ്രൈവിങ്​ നടത്തിയതാണ്​ അപകടത്തിന്​ കാരണമായതെന്ന്​ പൊലീസ്​ പറയുന്നു.

ഫുട്​പാത്തിലേക്ക്​ ഇടിച്ചുകയറിയതിനെ തുടർന്ന്​ നിയന്ത്രണം നഷ്​ടപ്പെടുകയായിരുന്നു. കാൽനടയാത്രക്കാർക്ക്​ നേരെ പാഞ്ഞടുത്ത ഫെരാരി ഒടുവിൽ യേശു ബാബു എന്നയാളെ ഇടിച്ചുവീഴ്​ത്തി. ഗുരതര പരിക്കേറ്റ അയാൾ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പരിക്കേറ്റ ശൈഖ്​ ജീലാനി (26) എന്ന യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഫെരാരി ഡ്രൈവറായ നവീന്‍ കുമാർ ഗൗഡിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്​.


ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് കാര്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ടതെന്ന് സ്ഥലം ഇന്‍സ്‌പെക്ടര്‍ പി രവീന്ദര്‍ പ്രസാദ് പറഞ്ഞു. കാറും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രമുഖ വ്യാപാര സ്ഥാപനമായ മേഘ എഞ്ചിനീയറിങ്​ & ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡി​െൻറ ഉടമ പിപി റെഡ്ഡിയുടേതാണ്​ കാര്‍. പ്രതി നവീൻ കുമാർ അയാളുടെ ഡ്രൈവറാണ്.

 

Tags:    
News Summary - Pedestrian killed as speeding Ferrari ran amok in Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.