കൊച്ചി: തുടർച്ചയായ നാലാം ദിവസവും ഇന്ധന വില വർധിപ്പിച്ച് കമ്പനികൾ. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 111.15, ഡീസല്‍ 104.88 രൂപയുമാണ്. കൊച്ചിയിൽ പെട്രോള്‍ വില 108.95, ഡീസല്‍ 102.80. കോഴിക്കോട് പെട്രോള്‍ 109.09, ഡീസല്‍ 102.94 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ വില. ഒരു മാസത്തിനിടെ പെട്രോളിന് 9 രൂപയും ഡീസലിന് 7 രൂപയുമാണ് വർധിപ്പിച്ചത്.
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കണക്കനുസരിച്ച്, ദേശീയ തലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില 108.99 രൂപയാണ്. ഡീസൽ ലിറ്ററിന് 97.72 രൂപയായി. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ, ഒരു ലിറ്റർ പെട്രോളിന്റെ വില 114.81 രൂപയാണ്. ഡീസൽ ലിറ്ററിന് 105.86 രൂപയായി. നാല് മെട്രോ നഗരങ്ങളിലും ഏറ്റവും കൂടുതൽ ഇന്ധന നിരക്ക് മുംബൈയിലാണ്.
മെയ് 29 ന് പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്ന ആദ്യ മെട്രോ നഗരമായി മുംബൈ മാറിയിരുന്നു. ഒക്‌ടോബർ ഒമ്പതിന് മുംബൈയിൽ ഡീസൽ ലിറ്ററിന് 100 രൂപ കടന്നതോടെ ലീറ്ററിന് 100.29 രൂപയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.