ഇന്ധന വില കുതിക്കുന്നു; ഡീസലും സെഞ്ചുറിയിലേക്ക്​​​, മുംബൈയിൽ പെട്രോളിന്​ 105 രൂപ

രാജ്യത്തി​െൻറ മഹാനഗരങ്ങളിൽ ഉൾപ്പടെ ഇന്ധനവില കുതിച്ചുകയറുന്നു. വ്യവസായ തലസ്​ഥാനമായ മുംബൈയിൽ പെട്രോൾ വില 105.24 രൂപയിലെത്തി. ഒരു ലിറ്റർ ഡീസലിന് 96.72 രൂപയാണ്​ മുംബൈയിലെ വില. രാജ്യത്ത്​ ഡീസൽ വിലയും 100ലേക്ക്​ അടുക്കുകയാണ്​. രാജസ്ഥാനിലും ഒഡീഷയിലുമാണ്​ ഡീസൽ ലിറ്ററിന്​ 100 രൂപയുടെ അടുത്തെത്തിയത്​​. ഭോപ്പാലിൽ 97.97രൂപയാണ്​ ഡീസൽ വില. ജയ്​പുരിലാക​െട്ട 98.29 ആയിട്ടുണ്ട്​.


ചെന്നൈയിൽ ആദ്യമായി പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നു. മെയ് 29 നാണ് മുംബൈയിലെ പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നത്. വെള്ളിയാഴ്​ച്ചയും രാജ്യത്ത്​ ഇന്ധനവില വർധിച്ചു. ഡൽഹിയിൽ പെട്രോളിന് 35 പൈസയാണ് ​വർധിച്ചത്​. ഡൽഹിയും ഉടൻതന്നെ 100 രൂപ ക്ലബ്ബിൽ അംഗമാകും. നിലവിൽ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 99.16 ഉം ഡീസലിന് 89.18 രൂപയുമാണ്​. കൊൽക്കത്തയും അധികം താമസിയാതെ 100 രൂപ ക്ലബിൽ ചേരാനുള്ള ഒരുക്കത്തിലാണ്. നഗരത്തിൽ ഒരു ലിറ്റർ പെട്രോളി​െൻറ വില ഇതിനകം 99.04 രൂപയിലെത്തി. നിരവധി സംസ്​ഥാന തലസ്​ഥാനങ്ങളിലും ഇന്ധനവില 100 രൂപ പിന്നിട്ടിട്ടുണ്ട്​.

മെയ്​ ആദ്യംതന്നെ പെട്രോളിന് 100 രൂപ പിന്നിട്ട​​ ഭോപ്പാൽ ഇന്ത്യയിലെ ആദ്യത്തെ 'സെഞ്ച്വറി' തലസ്ഥാനമായി മാറിയിരുന്നു. പിന്നീട് സംസ്ഥാന തലസ്ഥാനങ്ങളായ ജയ്പുർ, ഹൈദരാബാദ്, ബംഗളൂരു, പട്‌ന, തിരുവനന്തപുരം എന്നിവയും 100 രൂപ ക്ലബ്ബിൽ ഇടംപിടിച്ചു. 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പെട്രോളിന് നിലവിൽ ലിറ്ററിന് 100 രൂപയിൽ കൂടുതൽ വിലയുണ്ട്. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ജമ്മു കശ്മീർ, ഒഡീഷ, ലഡാക്ക്, ബീഹാർ, കേരളം, തമിഴ്​നാട് തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.


ജൂണിൽ ഇന്ത്യയിൽ 16 തവണ ഇന്ധനവില വർധിച്ചു. ഇൗ മാസം മാത്രം പെട്രോൾ, ഡീസൽ വില ലിറ്ററിന് 4 രൂപയിൽകൂടുതൽ വർധിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം രണ്ട് മാസത്തെ ഇടവേള കഴിഞ്ഞാണ്​​ എണ്ണക്കമ്പനികൾ ഇന്ധന വില വർധിപ്പിക്കാൻ തുടങ്ങിയത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.