ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ; മുംബൈയിൽ പെട്രോളിന്​ 91.56 രൂപ

ഇന്ത്യയിൽ ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. 25 പൈസ വർധിച്ചതോടെയാണ്​ പെട്രോൾ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയത്​. രാജ്യത്തിന്‍റെ വാണിജ്യ തലസ്​ഥാനമായ മുംബൈയിൽ പെട്രോൾ വില 91.56 രൂപയായി. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 85.95 രൂപയാണ്. മുംബൈയിൽ ഡീസൽ വില 81.87 രൂപയായിട്ടുണ്ട്​.


ദേശീയ തലസ്ഥാനത്ത് ഡീസൽ വില ലിറ്ററിന് 75.13 രൂപയായി ഉയർന്നു. രാജ്യ​െത്ത മറ്റ് മെട്രോ നഗരങ്ങളിലും ഇന്ധന വിലയിൽ വർധനയുണ്ടായി. ചെന്നൈയിൽ പെട്രോൾ വില ലിറ്ററിന് 87.63ഉം ഡീസലിന് 80.43 രൂപയുമാണ് വില. കൊൽക്കത്തയിൽ പെട്രോളിന് ലിറ്ററിന് 86.39-ഡീസൽ 78.72 രൂപയാണ്​. നിലവിൽ ഡൽഹിയിൽ പെട്രോൾ വില ഏറ്റവും ഉയർന്ന നിലയിലാണ്​. മുംബൈയിൽ ഡീസൽ വിലയും റെക്കോർഡ്​ ഇട്ടിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.