പ്യൂഷെയുടെ അത്​ഭുത സ്​കൂട്ടർ മെട്രോപൊലിസ്​ പുറത്തിറക്കി

സാധാരണഗതിയിൽ നമ്മുക്ക്​ പരിചയമുള്ള രണ്ട്തരം​ ഇരുചക്രവാഹനങ്ങളാണ്​ സ്​കൂട്ടറും ബൈക്കും. ബൈക്കിൽ ക്രൂസർ, ട്യൂറർ, കഫേറേസർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളേയും പരിചയമുണ്ടാകും. എന്നാൽ നാം​ അത്രയൊന്നും കേട്ടിട്ടില്ലാത്ത സ്​കൂട്ടർ വിഭാഗമാണ്​ മാക്​സി. സുസുക്കി ബർഗ്​മാൻ ഇത്തരത്തിലുള്ള മാക്​സി സ്​കൂട്ടറിന്​ ഉദാഹരണമാണ്​.

എല്ലാ വമ്പർ ഇരുചക്ര വാഹന നിർമാതാക്കൾക്കും മാക്​സി സ്​കൂട്ടറുകളുണ്ട്​. ഹോണ്ട ഫോർസ, കാവാസാക്കി j400, യമഹ ടി മാക്​സ്​ തുടങ്ങിയവയെല്ലാം ഇത്തരം വാഹനങ്ങൾക്ക്​ ഉദാഹരണമാണ്​. ഇതോ​െടാപ്പം പറയേണ്ട ഒന്നാണ്​ പ്യൂഷെ മെട്രോപൊലിസി​െൻറ പേരും. ആകർഷകമായ രൂപമാണ്​ മെട്രോപോലിസിന്. മൂന്ന്​ വീലുകളുണ്ട്​ എന്നത്​ സ്​കൂട്ടറിനെ മറ്റുള്ളവരിൽനിന്ന്​ വേറിട്ട്​ നിർത്തുന്നു.

Full View

339 സിസി ഫോർ-സ്ട്രോക്ക്, ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ്​ നൽകിയിരിക്കുന്നത്​. 35 എച്ച്പി കരുത്തും 38 എൻഎം ടോർക്കുമാണ്​ എഞ്ചിൻ ഉദ്​പാദിപ്പിക്കുന്നത്​. 12 ഇഞ്ച് വീലുകളുള്ള മെട്രോപോലിസിന് 256 കിലോയാണ്​ ഭാരം. സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതയായി എബി‌എസും ഉൾപ്പെടുത്തിയിട്ടുണ്ട്​. നിലവിൽ പ്യൂഷെ ഇന്ത്യൻ കമ്പനിയായ മഹീന്ദ്രയുടെ ഉടമസ്​ഥതയിലാണ്​.

2019 ഒക്ടോബറിലാണ് മഹീന്ദ്ര പ്യൂഷെയെ വാങ്ങിയത്​. മഹീന്ദ്ര റൈസിനു കീഴിലാണ്​ പ്യൂഷെയിൽ വാഹനനിർമാണം നടക്കുന്നത്​. ആഗോള വിപണിയിൽ മുച്ചക്ര സ്കൂട്ടറുകളുടെ ഇടം അത്ര വലുതല്ല. യമഹ ട്രൈസിറ്റി 300 പോലുള്ളവയ്‌ക്കെതിരെയാണ്​ മെട്രോപോലിസി​െൻറ പ്രധാന മത്സരം. മെട്രോപോലിസിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുമോ എന്ന് ഇതുവരെ അറിവായിട്ടില്ല. മഹീന്ദ്ര ചെയർമാനും സി.ഇ.ഒയുമായ ആനന്ദ് മഹീന്ദ്ര മെട്രോപൊലിസി​െൻറ വീഡിയൊ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.