പ്യൂഷെയുടെ അത്ഭുത സ്കൂട്ടർ മെട്രോപൊലിസ് പുറത്തിറക്കി
text_fieldsസാധാരണഗതിയിൽ നമ്മുക്ക് പരിചയമുള്ള രണ്ട്തരം ഇരുചക്രവാഹനങ്ങളാണ് സ്കൂട്ടറും ബൈക്കും. ബൈക്കിൽ ക്രൂസർ, ട്യൂറർ, കഫേറേസർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളേയും പരിചയമുണ്ടാകും. എന്നാൽ നാം അത്രയൊന്നും കേട്ടിട്ടില്ലാത്ത സ്കൂട്ടർ വിഭാഗമാണ് മാക്സി. സുസുക്കി ബർഗ്മാൻ ഇത്തരത്തിലുള്ള മാക്സി സ്കൂട്ടറിന് ഉദാഹരണമാണ്.
എല്ലാ വമ്പർ ഇരുചക്ര വാഹന നിർമാതാക്കൾക്കും മാക്സി സ്കൂട്ടറുകളുണ്ട്. ഹോണ്ട ഫോർസ, കാവാസാക്കി j400, യമഹ ടി മാക്സ് തുടങ്ങിയവയെല്ലാം ഇത്തരം വാഹനങ്ങൾക്ക് ഉദാഹരണമാണ്. ഇതോെടാപ്പം പറയേണ്ട ഒന്നാണ് പ്യൂഷെ മെട്രോപൊലിസിെൻറ പേരും. ആകർഷകമായ രൂപമാണ് മെട്രോപോലിസിന്. മൂന്ന് വീലുകളുണ്ട് എന്നത് സ്കൂട്ടറിനെ മറ്റുള്ളവരിൽനിന്ന് വേറിട്ട് നിർത്തുന്നു.
339 സിസി ഫോർ-സ്ട്രോക്ക്, ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് നൽകിയിരിക്കുന്നത്. 35 എച്ച്പി കരുത്തും 38 എൻഎം ടോർക്കുമാണ് എഞ്ചിൻ ഉദ്പാദിപ്പിക്കുന്നത്. 12 ഇഞ്ച് വീലുകളുള്ള മെട്രോപോലിസിന് 256 കിലോയാണ് ഭാരം. സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതയായി എബിഎസും ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ പ്യൂഷെ ഇന്ത്യൻ കമ്പനിയായ മഹീന്ദ്രയുടെ ഉടമസ്ഥതയിലാണ്.
The new #PeugeotMetropolis Launched yesterday in Paris by #PeugeotMotocycles. A @MahindraRise company....The Lion roars... pic.twitter.com/1Iycoa1hmu
— anand mahindra (@anandmahindra) September 9, 2020
2019 ഒക്ടോബറിലാണ് മഹീന്ദ്ര പ്യൂഷെയെ വാങ്ങിയത്. മഹീന്ദ്ര റൈസിനു കീഴിലാണ് പ്യൂഷെയിൽ വാഹനനിർമാണം നടക്കുന്നത്. ആഗോള വിപണിയിൽ മുച്ചക്ര സ്കൂട്ടറുകളുടെ ഇടം അത്ര വലുതല്ല. യമഹ ട്രൈസിറ്റി 300 പോലുള്ളവയ്‌ക്കെതിരെയാണ് മെട്രോപോലിസിെൻറ പ്രധാന മത്സരം. മെട്രോപോലിസിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുമോ എന്ന് ഇതുവരെ അറിവായിട്ടില്ല. മഹീന്ദ്ര ചെയർമാനും സി.ഇ.ഒയുമായ ആനന്ദ് മഹീന്ദ്ര മെട്രോപൊലിസിെൻറ വീഡിയൊ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.