ഇന്ത്യയിലെ ഇറക്കുമതി തീരുവ താങ്ങാനാവാത്തത്​; ടെസ്​ല കാർ ലോഞ്ച്​ ചെയ്യാൻ പറഞ്ഞയാളോട്​ ഇലോൺ മസ്​ക്​

അമേരിക്കൻ ഇലക്​ട്രിക്​ കാറായ ടെസ്​ലക്ക്​ ഇന്ത്യയിലും ഒ​േട്ടറെ ആരാധകരുണ്ട്​. ടെസ്​ലയുടെ ഇന്ത്യയിലേക്കുള്ള വരവിനായി കാത്തിരിക്കുകയാണ്​ കാർ പ്രേമികൾ. ഉടമ ഇലോൺ മസ്​കിന്​ ത​െൻറ ട്വിറ്റർ ഹാൻഡിലിൽ ഏറ്റവും കൂടുതൽ നേരിടേണ്ടി വന്ന ചോദ്യം ഒരു പക്ഷെ ടെസ്​ലയുടെ ഇന്ത്യൻ അരങ്ങേറ്റത്തെ കുറിച്ചായിരിക്കും.

ടെസ്​ല കാറുകൾ എത്രയും പെട്ടന്ന്​ ഇന്ത്യയിൽ ലോഞ്ച്​ ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ട്വീറ്റിന്​​ ഇലോൺ മസ്​ക്​ നൽകിയ മറുപടിയാണ്​ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം. ഇന്ത്യയിലെ അമിത ഇറക്കുമതി തീരുവയെ കുറിച്ചാണ്​ മസ്​ക്​ കമൻറിൽ പരാമർശിക്കുന്നത്​.

'ഞങ്ങൾക്ക്​ അങ്ങനെ ചെയ്യണമെന്നുണ്ട്​.. പക്ഷെ, ഏതൊരു വലിയ രാജ്യത്തേക്കാളും ഇന്ത്യയിലെ ഇറക്കുമതി തീരുവ ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണുള്ളത്​...! അതുമാത്രമല്ല, ക്ലീൻ എനർജി വാഹനങ്ങളെ ഡീസൽ അല്ലെങ്കിൽ പെട്രോൾ വാഹനങ്ങൾക്ക്​ തുല്യമായാണ് ഇവിടെ കണക്കാക്കപ്പെടുന്നത്​. അത് ഇന്ത്യ മുന്നോട്ടുവെക്കുന്ന കാലാവസ്ഥാ ലക്ഷ്യങ്ങളുമായി പൂർണ്ണമായും പൊരുത്തപ്പെടുന്നില്ല'.-ഇലോൺ മസ്ക്​ മറുപടി നൽകി.

ടെസ്​ല അടുത്തിടെയാണ്​ ഇന്ത്യയിലേക്കുള്ള തങ്ങളുടെ വരവ്​ പ്രഖ്യാപിച്ചത്​. ൈവഭവ്​ തനേജ, വെങ്കിട്ട രംഗ ശ്രീറാം, ഡേവിഡ്​ ജോൺ ഫിൻസ്​റ്റീൻ എന്നിവരെ ഡയറക്​ടർമാരാക്കി 'ടെസ്​ല ഇന്ത്യ മോ​േട്ടഴ്​സ്​ ആൻഡ്​ എനർജി ​ൈപ്രവറ്റ്​ ലിമിറ്റഡ്​' എന്ന പേരിൽ കമ്പനിയും രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. ടെസ്​ലയുടെ ഇന്ത്യയിലേക്കുള്ള വരവ്​ 2016ൽ തന്നെ പ്രഖ്യാപിച്ചിരുന്നു. കൊറോണ കാരണമാണ്​​ അത്​ വൈകിയത്​.

കർണാടകക്കു പുറമെ, തമിഴ്​നാട്​, ഗുജറാത്ത്​, ആന്ധ്ര, തെലങ്കാന സംസ്​ഥാനങ്ങളും കമ്പനിക്ക്​ ഭൂമി അനുവദിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും അവസാനം കർണാടകയെ ടെസ്​ല തിരഞ്ഞെടുക്കുകയായിരുന്നു. ബംഗളൂരുവിന്​ സമീപത്തെ തുംകൂർ ജില്ലയിൽ വ്യാവസായിക ഇടനാഴി സ്​ഥാപിച്ച്​ ടെസ്​ലക്കായി സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്​.

7,775 കോടി ആദ്യ ഘട്ടത്തിൽ ടെസ്​ല ഇന്ത്യയിൽ മുതൽ മുടക്കും. ഇന്ത്യയിൽ ആദ്യഘട്ടത്തിൽ വൈദ്യുതവാഹനങ്ങളുടെ വിൽപനയാണ്​ ടെസ്​ല ലക്ഷ്യമിടുന്നത്​. വിപണിയുടെ പ്രകടനത്തി​ൻെറ അടിസ്​ഥാനത്തിൽ പിന്നീട്​ അസംബ്ലിങ്​, ഉൽപാദനം എന്നിവയിലേക്ക്​ കടക്കും. ടെസ്​ല മോഡൽ 3 കാറിന്​ ഇന്ത്യയിലെത്തു​േമ്പാൾ​ ഏകദേശം 55 ലക്ഷം രൂപ വിലവരും.

Tags:    
News Summary - Please launch Tesla cars in India ASAP What Elon Musk replied

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.