മഹിന്ദ്ര ഥാർ സ്വന്തമാക്കി നടൻ പ്രകാശ് രാജ്

ഹൈദരാബാദ്: തെന്നിന്ത്യൻ നടൻ പ്രകാശ് രാജ് മഹിന്ദ്ര ഥാർ സ്വന്തമാക്കി. ഥാർ എസ്.യു.വിയുടെ പുതിയ പതിപ്പാണ് പ്രകാശ് രാജ് വാങ്ങിയത്. ഹൈദരാബാദിലെ മഹിന്ദ്ര ഡീലറിൽ നിന്നുമാണ് ഥാർ വാങ്ങിയത്.

നെപ്പോളി ബ്ലാക് കളറിലുള്ള ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ ഥാർ ജീപ്പിൻറെ ടോപ് എൻഡ് എൽ.എക്സ് ട്രീം മോഡലാണ് പ്രകാശ് രാജ് വാങ്ങിയത്. തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞുനിൽക്കുന്ന സാന്നിധ്യമാണ് പ്രകാശ് രാജ്.

മുത്തച്ഛനു സമ്മാനമായി ദീപാവലിക്ക് നടൻ ഇജ്ജാസ് ഖാനും മഹീന്ദ്രയുടെ താർ ജീപ്പ് വാങ്ങിയിരുന്നു.

12.79 ലക്ഷം തൊട്ട് 15.09 വരെയാണ് ഇന്ത്യയിൽ താർ ജീപ്പുകളുടെ വില. കഴിഞ്ഞ വർഷമാണ് മഹീന്ദ്ര എസ്.യു.വിയുടെ പുതിയ പതിപ്പ് രാജ്യത്ത് അവതരിപ്പിച്ചത്. 

Tags:    
News Summary - Prakash Raj Takes Delivery Of His Mahindra Thar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.