'പ്രതി പ്രണയത്തിലാണ്' സിനിമക്കുവേണ്ടി വ്യത്യസ്തമായൊരു കാസ്റ്റിംഗ് കോൾ ചെയ്തിരിക്കുകയാണ് അണിയറക്കാർ. സിനിമയിൽ ഉപയോഗിക്കാനായി ഒരു വാഹനത്തിനായാണ് അണിയറക്കാർ കാസ്റ്റിംഗ് കോൾ നടത്തിയിരിക്കുന്നത്. മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായാകും ഒരു വാഹനത്തിനുവേണ്ടി കാസ്റ്റിങ് കോൾ വരുന്നത്. വിനോദ് ഗുരുവായൂരാണ് 'പ്രതി പ്രണയത്തിലാണ്'സംവിധാനം ചെയ്യുന്നത്.
സംവിധായകൻ വിനോദിനോടൊപ്പം മുരളി ജിന്നും ചേർന്ന് തിരക്കഥ എഴുതുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമാണ് പ്രതി. ഈ ഹൊറർ ത്രില്ലർ ചിത്രത്തിൽ പ്രതിയുടെ പ്രണയവും യാത്രയും വളരെ പ്രധാനപ്പെട്ടതാണ്. അങ്ങനെയുള്ള പ്രതിക്ക് സഞ്ചരിക്കാനാണ് വാഹനം േവണ്ടത്. 20-30 വർഷത്തിനിടയിൽ പഴക്കമുള്ള വാൻപോലുള്ള ഒരു വാഹനമാണ് ആവശ്യം. പ്രതിക്കും ഒപ്പം പോലീസുക്കാർക്കും മറ്റ് സഹയാത്രകർക്കും സഞ്ചരിക്കാൻ കഴിയണമെന്നും സിനിമയുടെ അണിയറക്കാർ പറയുന്നു.
പഴയകാല ബജാജ് ടെംമ്പോ മറ്റഡോർ, വോക്സ് വാഗൻ കോമ്പി ടൈപ്പ് 2 പോലെയുള്ള ഏതു വാഹനവുമാകാം. വണ്ടികൾ കൈവശമുള്ളവർ 90487 57666 എന്ന വാട്ട്സ്ആപ്പ് നമ്പറിൽ ഫോട്ടോകൾ അയക്കണം. വാഗമണ്ണിെൻറ പശ്ചാത്തലത്തിൽ പോലീസ് സ്റ്റേഷനിൽ നടക്കുന്ന സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് പ്രതി പ്രണയത്തിലാണ് ചിത്രം പുരോഗമിക്കുന്നത്. മലയാളം സിനിമയിൽ പൊതുവേ കണ്ടിട്ടുള്ള പോലീസ് കഥകളോ കുറ്റാന്വേഷണ രീതികളോയല്ല ചിത്രത്തിലുള്ളതെന്നും അണിയറക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.