ചൈനീസ് കമ്പനിയായ ക്യു.ജെ മോട്ടോഴ്സ് നാല് പുതിയ ബൈക്കുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. 1.99 മുതൽ 3.59 ലക്ഷം വരെയാണ് ബൈക്കുകൾക്ക് വിലയിട്ടിരിക്കുന്നത്. മോട്ടോ വോൾട്ട് ഡീലർഷിപ്പുകൾ വഴിയാകും കമ്പനി ഇന്ത്യയിൽ ബൈക്കുകൾ വിൽക്കുക. മോട്ടോ മോറിനി, സോൺസ് പോലുള്ള ബ്രാൻഡുകൾ വിൽക്കുന്ന ഡീലർഷിപ്പാണ് മോട്ടോ വോൾട്ട്.
ക്യൂ.ജെ അഥവാ ക്വിയാൻജിയാങ്
ക്യൂ.ജെ അഥവാ ക്വിയാൻജിയാങ് എന്നത് ഒരു ചൈനീസ് മൾട്ടീനാഷനൽ കമ്പനിയാണ്. ബെനല്ലി, കീവേ പോലുള്ള ബ്രാൻഡുകൾ ഇവരുടെ ഉടമസ്ഥതജിലാണുള്ളത്. ക്യു.ജെ പ്രധാനമായും ചൈനയിലെ ഹോം മാർക്കറ്റാണ് ശ്രദ്ധിക്കുന്നതെങ്കിലും കമ്പനി കുറച്ചുകാലമായി ആഗോളതലത്തിൽ വിപുലീകരിക്കാൻ ശ്രമിക്കുകയാണ്.
ചൈനയിൽ, മോട്ടോർസൈക്കിളുകൾ, സ്കൂട്ടറുകൾ, ഇ.വികൾ ഉൾപ്പടെ 30-ലധികം മോഡലുകളാണ് ക്യു.ജെ മോട്ടോഴ്സിനുള്ളത്. അതിൽ രണ്ട് റെട്രോ-സ്റ്റൈൽ മോഡലുകൾ, ഒരു നേക്കഡ് റോഡ്സ്റ്റർ, ഒരു ക്രൂസർ എന്നിവയാണ് കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. എസ്.ആർ.സി 250, എസ്.ആർ.സി 500 എന്നിവയാണ് റെട്രോ മോഡലുകൾ. എസ്.ആർ.കെ 400 ആണ് നേക്കഡ് റോഡ്സ്റ്റർ. എസ്.ആർ.വി 300 എന്നാണ് ക്രൂസറിന്റെ പേര്.
എസ്.ആർ.സി 250 റെട്രോ റോഡ്‌സ്റ്ററിന് 1.99 ലക്ഷം രൂപയാണ് വില. ഇതാണ് ഏറ്റവും വിലകുറഞ്ഞ വാഹനം. എസ്.ആർ.കെ 400 സ്പോർട്സ് നേക്കഡ് ബൈക്കിന് 3.59 ലക്ഷം രൂപ വില വരും. എസ്.ആർ.സി 250ൽ ഓയിൽ-കൂൾഡ് 249 സി.സി പാരലൽ-ട്വിൻ എഞ്ചിനാണ്. എഞ്ചിൻ 17.4 എച്ച്‌പിയിലും 17 എൻഎം ടോർക്കും ഉത്പ്പാദിപ്പിക്കും. ഔട്ട്‌പുട്ട് കണക്കുകൾ ടി.വി.എസ് അപ്പാച്ചെ ആർ.ടി.ആർ 160 4 വിക്ക് സമാനമാണ്.
അടുത്തതായി വരുന്നത് 2.59 ലക്ഷം രൂപയുടെ എസ്.ആർ.സി 500 ആണ്. ഇതും റെട്രോ ബൈക്കാണ്. എന്നാൽ വലിയ ഒറ്റ സിലിണ്ടർ എഞ്ചിനാണ് നൽകിയിരിക്കുന്നത്. എയർ-കൂൾഡ്, 480cc സിംഗിൾ-സിലിണ്ടർ എഞ്ചിൻ 25.5hp, 36 Nm എന്നിങ്ങനെ ഉത്പ്പാദിപ്പിക്കും. 205kg ആണ് ഭാരം.
അടുത്ത വാഹനം 3.49 ലക്ഷം രൂപയുടെ എസ്.ആർ.വി 300 ക്രൂസറാണ്. ലിക്വിഡ് കൂൾഡ് 296cc V-Twin എഞ്ചിൻ 30.3hp-ഉം 26 Nm-ഉം എന്നിവ ഉത്പ്പാദിപ്പിക്കും. ഈ കണക്കുകൾ മറ്റൊരു ചൈനീസ് ക്രൂസറായ കീവേ V302C യുമായി ഏതാണ്ട് സമാനമാണ്. എന്നാൽ കീവേയ്ക്ക് 40,000 രൂപ കൂടുതലാണ്.
ക്യൂ.ജെ മോട്ടോർ ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും ചെലവേറിയ ഉൽപ്പന്നം എസ്.ആർ.കെ 400 സ്പോർട്ടി നേക്കഡ് ബൈക്ക് ആണ്. ഇതിന്റെ വില 3.59 ലക്ഷമാണ്. 400cc ലിക്വിഡ്-കൂൾഡ് പാരലൽ-ട്വിൻ എഞ്ചിനാണിതിൽ. 40.9hp കരുത്തും 37 Nm ടോർക്കും എഞ്ചിൻ പുറത്തെടുക്കും. എസ്.ആർ.കെ 400-ന്റെ ഔട്ട്‌പുട്ട് കണക്കുകൾ ജനപ്രിയ കെ.ടി.എം 390 ഡ്യൂക്കിനേതിന് സമാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.