കൊച്ചി: കളമശ്ശേരി റെനോ ഷോറൂമിലെ ജീവനക്കാർ വിളിക്കാതെ തങ്ങളെ കാണാെനത്തിയ അതിഥിയെ കണ്ട ഞെട്ടലിലാണ്. ഇവർ പതിവ് ജോലികളിൽ മുഴുകിയിരിക്കുേമ്പാഴാണ് വാഴക്കാലിയിൽ നിന്നുള്ള കസ്റ്റമർ തെൻറ റെനോ ലോഡ്ജിയുമായി സർവീസിനെത്തുന്നത്. ദിവസവും ധാരാളം വാഹനങ്ങൾ സർവീസിനും വർക്ഷോപ്പിൽ റിപ്പയറിനുമായി വരുന്നതിനാൽ ആർക്കും പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല.
പതിവ് പരിശോധനകൾക്കായി ബോണറ്റ് തുറന്നപ്പോഴാണ് ആ ഞെട്ടിക്കുന്ന കാഴ് കണ്ടത്. ബോണറ്റിനുള്ളിൽ അതാ ഒരു പെരുമ്പാമ്പ്. എഞ്ചിെൻറ ചൂടുപറ്റാതെ ഒരുവശത്തായി ഒതുങ്ങിയിരിക്കുയാണ് ടിയാൻ. ഇതോടെ ഡീലർഷിപ്പിലെ മറ്റുള്ളവരും എത്തി. ആളുകൾ തടിച്ചുകൂടിയതോടെ കഥാനായകൻ പതിയെ ചുരുണ്ടുകൂടി. പെരുമ്പാമ്പായതിനാൽ വലിയ ഭയമൊന്നും തോന്നിയില്ലെന്ന് ജീവനക്കാർ പറയുന്നു.
കൂട്ടത്തിൽ അൽപ്പസ്വൽപ്പം പാമ്പിനെ കൈകാര്യം ചെയ്ത് പരിചയമുള്ള ഒരു ജീവനക്കാരനും ഉണ്ടായിരുന്നു. ഇതിനിടെ ചിലർ കോടനാട് ഫോറസ്റ്റ് സ്റ്റേഷനിലും വിളിച്ച് കാര്യം പറഞ്ഞു. അവരുടെ നിർദേശപ്രകാരം ജീവനക്കാരെൻറ നേതൃത്വത്തിൽ പാമ്പിനെ പിടിച്ച് ചാക്കിലാക്കുകയായിരുന്നു. വലിയ അനുസരണക്കേടൊന്നും കാട്ടാതെ പാമ്പും ഒതുങ്ങിക്കൂടിയതോടെ കാര്യങ്ങൾ ശുഭകരമായി അവസാനിച്ചു. വൈകുന്നേരം ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പെരുമ്പാമ്പിനെ കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.