ആര്‍. മാധവെൻറ ട്രൈ കളര്‍ ഫിലീസും ഡോ: വര്‍ഗീസ് മൂലെൻറ വര്‍ഗീസ് മൂലന്‍ പിക്ചേഴ്സിേൻറയും ബാനറില്‍ നിര്‍മിക്കുന്ന 'റോക്കട്രി, ദി നമ്പി എഫക്ട്' എന്ന ചിത്രത്തിെൻറ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. 2022 ഏപ്രിൽ ഒന്നിന് സിനിമ ലോകത്താകമാനം റിലീസ് ചെയ്യും. സിനിമയിലെ നായകനും സംവിധായകനുമായ മാധവെൻറ ഫേസ്ബുക്ക് പേജിലൂെടയാണ് റിലീസ് വിവരം പുറത്തുവിട്ടത്. മലയാളത്തിനുപുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.
സ്വന്തം രാജ്യത്തിന് വേണ്ടി ജീവിതം മാറ്റിവച്ച്, രാജ്യപുരോഗതിക്കു വേണ്ടി പ്രയത്നിച്ച് പിന്നീട് ചതിക്കുഴിയിൽ വീണ് ലോകത്തിലെ ഏറ്റവും വലിയ 'വിഡ്ഢി'കളിൽ ഒരാളായി മാറിയ നമ്പി നാരായണെൻറ ജീവിതം പറയാൻ ഇതിലും ഇതിലും നല്ല മറ്റൊരു ദിവസമില്ലെന്ന് റിലീസ് തീയതി പ്രഖ്യാപിച്ച ശേഷം അണിയറപ്രവർത്തകർ പറഞ്ഞു. ചിത്രത്തിെൻറ ട്രെയിലറും ഏപ്രിൽ ഒന്നിനായിരുന്നു റിലീസ് ചെയ്തത്.
100 കോടിക്ക് മുകളിലാണ് ചിത്രത്തിെൻറ ചിലവ്. ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയുമെത്തുന്നുണ്ട്. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ വൈറലായിരുന്നു. നമ്പി നാരായണെൻറ ജീവിതത്തിലെ ഏറ്റവും സംഭ്രമജനകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം.
വിവിധ കാലങ്ങട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവന്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. തലയിലെ നര മാത്രമാണ് ആര്‍ട്ടിഫിഷ്യലായി ഉപയോഗിച്ചിട്ടുള്ളത്.ആറ് രാജ്യങ്ങളിലെ ലൊക്കേഷനുകളിൽ ചിത്രത്തിെൻറ ഷൂട്ടിങ് നടന്നിരുന്നു. കൊവിഡിനെ തുടര്‍ന്ന് സിനിമയുടെ റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. സിമ്രാന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇരുവരും പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് സിനിമയില്‍ ഒന്നിക്കുന്നത്. . നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
മലയാള സിനിമ സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിെൻറ കോ ഡയറക്ടറാണ്. ശ്രീഷ റായ് ആണ് ക്യാമറ, എഡിറ്റിങ് ബിജിത്ത് ബാല, സംഗീതം സാം സി.എസ്, പിആര്‍ഒ ആതിര ദില്‍ജിത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.