അതിസമ്പന്നതയുടെ ലക്ഷണമാണ് റോൾസ് റോയ്സുകൾ. ഒരു റോൾസ് സ്വന്തമാക്കണമെങ്കിൽ ഒന്നോ രണ്ടോ കൂറ്റൻ ബംഗ്ലാവുകൾ പണിയുന്ന പണം വേണ്ടിവരും. റോൾസിെൻറ ആഢ്യത്വത്തിെൻറ ലക്ഷണമാണ് കാറിന് മുന്നിൽ പിടിപ്പിച്ച സ്പിരിറ്റ് ഒാഫ് എക്സ്റ്റസി എന്ന എംബ്ലം. ലക്ഷങ്ങൾ വിലവരുന്ന കുഞ്ഞ് ശിൽപ്പമാണിത്. ആദ്യകാലത്ത് സ്പിരിറ്റ് ഒാഫ് എക്സ്റ്റസിയെ ബോണറ്റിന് മുകളിൽ സ്ഥിരമായി പിടിപ്പിക്കുകയാണ് റോൾസ് ചെയ്തിരുന്നത്.
ഇക്കാലത്ത് എക്സ്റ്റസിയെ മോഷ്ടിച്ചുകൊണ്ട് പോകുന്ന സംഭവങ്ങൾ വ്യാപകമായി. എക്സ്റ്റസി എക്സ്പർട്ട് മോഷ്ടാക്കൾവരെ ബ്രിട്ടനിൽ വ്യാപകമായി എന്നാണ് കഥ. തുടർന്ന് റോൾസ് എക്സ്റ്റസിക്കായി ചെറിയൊരു ടെക്നിക് വികസിപ്പിച്ചെടുത്തു. വാഹനം സ്റ്റാർട്ട് ചെയ്യുേമ്പാൾ മാത്രം ഉയർന്നുവരികയും നിർത്തുേമ്പാൾ താഴ്ന്ന് പോവുകയും ചെയ്യുന്ന രീതിയായിരുന്നു കമ്പനി അവതരിപ്പിച്ചത്. വാഹനം സ്റ്റാർട്ട് ചെയ്തിരിക്കുേമ്പാൾ ഉയർന്നുനിൽക്കുന്ന എക്സ്റ്റസിയെ തൊടാൻ ശ്രമിച്ചാലും ഇവ ഒാേട്ടാമാറ്റിക്കായി താഴ്ന്നുപോകുന്ന സാേങ്കതികതയും റോൾസ് ഉപയോഗിക്കുന്നുണ്ട്.
ഉപഭോക്താവിന് തിരഞ്ഞെടുക്കാൻ പാകത്തിന് പലതരം എക്സ്റ്റസികളും നിലവിലുണ്ട്. ഇതിൽ ഒന്നിനെ നിലവിൽ യൂറോപ്യൻ യൂണിയൻ നിരോധിച്ചിരിക്കുകയാണ്. സ്ഫടികത്തിൽ വെട്ടിത്തിളങ്ങുന്ന തരം എക്സ്റ്റസിയെയാണ് നിരോധിച്ചത്. തങ്ങളുടെ ലൈറ്റ് പൊല്യൂഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇത്തരം സ്പിരിറ്റ് ഒാഫ് എക്സ്റ്റസി പിടിപ്പിച്ച റോൾസുകളിൽ നിന്ന് അവ നീക്കം ചെയ്യാനും നിർദേശമുണ്ട്. നീക്കം ചെയ്യുക എന്ന് പറയുേമ്പാൾ എക്സ്റ്റസികളെ നീക്കം ചെയ്യുകയല്ല ഇ.യു ഉദ്ദേശിക്കുന്നത്. എക്സ്റ്റസികൾക്ക് തിളക്കം നൽകുന്ന ബാക്ക് ലൈറ്റ് ഒഴിവാക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
പുതിയ വാഹനങ്ങളിൽ തിളങ്ങുന്ന എക്സ്റ്റസികൾ അവതരിപ്പിക്കില്ലെങ്കിലും നിലവിലെ ഉപഭോക്താക്കൾ അത് ഒഴിവാക്കണമെന്ന് റോൾസ് റോയ്സ് ഉദ്യോഗസ്ഥൻ പറഞ്ഞു. 2019 ഫെബ്രുവരിയിൽ ഞങ്ങൾ ഡീലർമാർക്ക് ഒരു ബുള്ളറ്റിൻ അയച്ചിരുന്നു. തിളങ്ങുന്ന സ്പിരിറ്റ് ഓഫ് എക്സ്റ്റസിയെ ഓപ്ഷൻ പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്ന് അന്ന് പറഞ്ഞിരുന്നു. ഇത് മേലിൽ ഉപഭോക്താക്കൾക്ക് വിൽക്കേണ്ടതില്ല എന്നും തീരുമാനിച്ചിരുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.