വൈദ്യുതിയാണ് ഭാവിയിലെ ഇന്ധനമെന്നത് ഏതാണ്ട് എല്ലാ വാഹന നിർമാതാക്കളും ഇതിനകം സമ്മതിച്ചുകഴിഞ്ഞ കാര്യമാണ്. പാസഞ്ചർ കാറുകളുടെ കാര്യത്തിൽ വലിയ ചുവടുവെയ്പ്പുകൾ ടാറ്റ പോലുള്ള ഇന്ത്യൻ കമ്പനികൾ നടത്തുകയാണ്. കുറഞ്ഞ കാലം കൊണ്ട് 1000 നെക്സോൺ ഇ.വികൾ വിപണിയലെത്തിക്കാൻ ടാറ്റക്കായി.
എന്നാൽ ഇരുചക്ര വാഹന വിപണിയിൽ മുൻനിര കമ്പനികളാരും ഇനിയും വൈദ്യുത പരീക്ഷണം നടത്തിയിട്ടില്ല. ചേതക് എന്ന പേരിൽ ബജാജ് സ്കൂട്ടർ അവതരിപ്പിച്ചിട്ടുണ്ട്. ടി.വി.എസും െഎ ക്യൂബ് എന്ന പേരിൽ പരീക്ഷണ വാഹനം പുറത്തിറക്കിയിരുന്നു. ഇതൊഴിച്ചാൽ മറ്റ് വലിയ അവതരണങ്ങളൊന്നും വിപണിയിൽ സംഭവിച്ചിട്ടില്ല.
നിലവിൽ ചില സ്റ്റാർട്ടപ്പുകളാണ് ഇൗ രംഗത്ത് സജീവമായുള്ളത്.. ഇൗ സന്ദർഭത്തിലാണ് റോയൽ എൻഫീൽഡ് വൈദ്യുത ബൈക്കുകളിൽ തങ്ങൾ ചില പരീക്ഷണങ്ങൾ തുടങ്ങിയെന്ന് പറയുന്നത്. പുതിയ വാഹനം നിലവിൽ നിർമാണത്തിെൻറ പ്രാരംഭ ഘട്ടത്തിലാണ്. ഇ.വി വിഭാഗത്തിൽ റോയലിെൻറ പ്രവേശനം സുഗമമാക്കാൻ കമ്പനി ഒരു ടീമിനെ നിയോഗിച്ചതായും സൂചനയുണ്ട്.
'വൈദ്യുത ബൈക്കുകളെകുറിച്ച് കുറച്ച് കാലമായി ഞങ്ങൾ ചിന്തിക്കുന്നുണ്ട്. ഇ.വികൾക്ക് അനുയോജ്യമായ വിഭാഗം ഏതെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണ്. ഇലക്ട്രിക് വിഭാഗത്തെ ഞങ്ങൾ വളരെ ഗൗരവമായാണ് കാണുന്നത്'-റോയൽ എൻഫീൽഡ് സി.ഇ.ഒ വിനോദ് ദസാരി പറയുന്നു.
'ഞങ്ങൾ ചില പ്രോട്ടോടൈപ്പുകൾ നിർമ്മിച്ചിട്ടുണ്ട്. ഒപ്പം ഒരു ടീമിനേയും നിയോഗിച്ചിട്ടുണ്ട്'-അദ്ദേഹം കൂട്ടിച്ചേർത്തു. റോയലിെൻറ വൈദ്യുത പ്രോേട്ടാടൈപ്പിെൻറ ചില ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.