പനാജി: റോയൽ എൻഫീൽഡിന്റെ ആദ്യ ബോബർ മോഡലായ ഗോവൻ ക്ലാസിക് 350 ഔദ്യോഗികമായി പുറത്തിറക്കി. ഗോവയിൽ നടന്ന കമ്പനിയുടെ മോട്ടോവേഴ്‌സ് റൈഡിംഗ് ഫെസ്റ്റിവലിലാണ് കുടുംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തിയത്.
ബേസ് വേരിയൻ്റിന് 2.35 ലക്ഷം രൂപയും (എക്സ്-ഷോറൂം, ചെന്നൈ) ടോപ്പ്-ഓഫ്-ലൈൻ വേരിയൻ്റിന് 2.38 ലക്ഷം രൂപയുമാണ് (എക്സ്-ഷോറൂം, ചെന്നൈ) വില. ക്ലാസിക് 350-നേക്കാൾ 42,000 രൂപ കൂടുതലാണ്.
രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ക്ലാസിക് 350 വകഭേതമാണ് ഗോവൻ ക്ലാസിക്കും. ഭാരം കുറച്ച് വേഗം കൂട്ടാന്‍ സഹായിക്കുന്ന രൂപകല്‍പ്പന രീതിയാണ് ബോബര്‍ സ്‌റ്റൈല്‍ എൻഫീൽഡ് ആദ്യമായി പരീക്ഷിക്കുന്നതും ഗോവൻ ക്ലാസിക്കിലാണ്. റേവ് റെഡ്, ട്രിപ്പ് ടീൽ, ഷാക്ക് ബ്ലാക്ക്, പർപ്പിൾ ഹേസ് എന്നീ നാല് നിറങ്ങളിലായിരിക്കും ലഭ്യമാകുക.
20.2 ബി.എച്ച്.പിയും 27 എൻ.എം ടോർക്കും നൽകുന്ന വിശ്വസനീയമായ 349 സി.സി എഞ്ചിൻ ഗോവൻ ക്ലാസിക് നിലനിർത്തുന്നുണ്ട്. പ്രധാന ചേസിസും മാറ്റമില്ലാതെ തുടരുന്നു. ഇതിന് 197 കിലോഗ്രാം (ക്ലാസിക് 350 നേക്കാൾ 2 കിലോഗ്രാം ഭാരം) ഭാരവും 13 ലിറ്റർ ഇന്ധന ടാങ്കും ഉണ്ട്.
ലോ-സ്ലംഗ് ബോബർ സ്റ്റാൻസ്, സിംഗിൾ-സീറ്റ് ലേഔട്ട്, മിനി-ഏപ്പ് ഹാംഗർ ഹാൻഡിൽബാറുകൾ എന്നിവ ഇതിന്റെ ഡിസൈൻ ഘടകങ്ങളിൽ ഉൾപ്പെടുന്നു. മോട്ടോർസൈക്കിളിൽ ഒരു ഓപ്ഷണൽ പില്യൺ സീറ്റ് ലഭിക്കും, അത് റൈഡറുടെ സീറ്റിൻ്റെ അടിയിൽ ഘടിപ്പിക്കാം. ലൈനപ്പിലെ ഏറ്റവും ചെലവേറിയ മോട്ടോർസൈക്കിളാണ് ഗോവൻ ക്ലാസിക് 350.
കൂടാതെ, റോയൽ എൻഫീൽഡ് ഗോവൻ ക്ലാസിക് 350-ന് 350 സി.സി സെഗ്‌മെൻ്റിൽ ആദ്യമായി ട്യൂബ്‌ലെസ് ടയറുകളെ സപ്പോർട്ട് ചെയ്യുന്ന സ്‌പോക്ക്ഡ് റിമ്മുകളാണ് നൽകിയിരിക്കുന്നത്. കൂടാതെ വൈറ്റ്-വാൾ ടയറുകളാണ് നൽകിയിട്ടുണ്ട്. 16 ഇഞ്ച് പിൻ ചക്രവും (ക്ലാസിക് 350-ലെ 18 ഇഞ്ച് വീലിൽ നിന്ന് താഴേക്ക്), 19 ഇഞ്ച് മുൻ ചക്രവുമാണ്.
റോയൽ എൻഫീൽഡിൻ്റെ പ്രീമിയം 650 സിസി ശ്രേണിയിൽ നിന്ന് കടമെടുത്ത മെറ്റൽ സ്വിച്ച് ക്യൂബുകളാണ് ഗോവൻ ക്ലാസിക് അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.