ഹണ്ടറിനെ വെളിപ്പെടുത്തി റോയൽ എൻഫീൽഡ്; എതിരാളികളെ വിറപ്പിക്കുന്ന സവിശേഷതകൾ

റോയൽ എൻഫീൽഡിന്റെ ഏറ്റവും വിലകുറഞ്ഞ മോഡൽ വെളിപ്പെടുത്തി കമ്പനി. ഹണ്ടർ 350 എന്ന് പേരിട്ടിരിക്കുന്ന മോഡലിന്റെ സവിശേഷതകളും വിശദാംശങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. മെറ്റിയർ 350, പുതിയ ക്ലാസിക് 350 എന്നിവയിൽ കാണപ്പെടുന്ന അതേ J-പ്ലാറ്റ്‌ഫോമിലാണ് ബൈക്കിന്റെ നിർമാണം.

349 സിസി എഞ്ചിൻ പരമാവധി 14.87kW അല്ലെങ്കിൽ 20.2hp പവർ നൽകും. മെറ്റിയോറിലും ക്ലാസിക്കിലും കാണുന്ന അതേ ഔട്ട്‌പുട്ടാണിത്. ടോർക് 27Nmന് അടുത്തായിരിക്കും. ഉയരവും നീളവും മെറ്റിയോറിനേക്കാളും ക്ലാസിക്കിനെക്കാളും അൽപ്പം കുറവാണ്. വീൽബേസ് 1,370 എം.എം ആയി കുറയും. മെറ്റിയോറിന്റെ വീൽബേസ് 1,400 മില്ലീമീറ്ററും ക്ലാസിക്കിന്റെ വീൽബേസ് 1,390 മില്ലീമീറ്ററുമാണ്. ഹണ്ടറിന്റെ ഉയരം മീറ്റിയോറിന് തുല്യമാണ്. 180 കിലോഗ്രാം ഭാരമുണ്ട്. മറ്റ് റോയലുകളേക്കാൾ 10 മുതൽ 15 കിലോഗ്രാം വരെ ഭാരം കുറവാണ്.


എഞ്ചിൻ കൂടാതെ ബ്രേക്കിങും സസ്‌പെൻഷനും മെറ്റിയോര്‍ 350മായി ഹണ്ടർ പങ്കിടും. 17-ഇഞ്ച് കാസ്റ്റ് അലോയ് റിമ്മുകൾ ട്യൂബ്‌ലെസ് ടയറുകളോട് കൂടിയതാണ്. 110/70-17 (മുൻവശം), 140/70-17 (പിന്നിൽ എന്നിങ്ങനെയാണ് ടയറുകൾ. മുന്നിൽ 41 എം.എം ടെലിസ്‌കോപ്പിക് ഫോർക്ക്, 130 എംഎം ട്രാവൽ, പിന്നിൽ 6-സ്റ്റെപ്പ് പ്രീലോഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന ട്വിൻ എമൽഷൻ ഷോക്ക് അബ്‌സോർബറുകൾ ആണ് സസ്‌പെൻഷൻ ചുമതലകൾ നിർവ്വഹിക്കുക. ഹണ്ടർ 350-ന്റെ മെട്രോ വേരിയന്റിന് ഇരട്ട-ചാനൽ എ.ബി.എസ് സ്റ്റാൻഡേർഡായി ലഭിക്കും. മെറ്റിയോറിന് അടിസ്ഥാനമിടുന്ന ഡബിൾ ക്രാഡിൽ ഷാസിയിലാണ് പുതിയ ബൈക്കും രൂപകൽപ്പന ചെയ്‍തിരിക്കുന്നത്.


വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും Y-ആകൃതിയിലുള്ള അലോയ് വീലുകളും മെറ്റിയോറിന് സമാനമായി കാണുമ്പോൾ, ചെറിയ സ്വിംഗ് ആം, വ്യത്യസ്തമായി രൂപകൽപ്പന ചെയ്ത ഇന്ധന ടാങ്ക്, സിംഗിൾ പീസ് സീറ്റ് എന്നിവയുമുണ്ട്. ടെയിൽലാമ്പുകൾ, ഗ്രാബ് ഹാൻഡിലുകൾ, മഡ്ഗാർഡുകൾ എന്നിവയും വ്യത്യസ്തമാണ്. ഒരു പുതിയ പിൻ സസ്പെൻഷൻ യൂനിറ്റ് ഉണ്ടായിരിക്കും.


മെറ്റിയർ 350-ൽ കണ്ടതുപോലെ പ്ലാസ്റ്റിക് സൈഡ് ബോക്‌സ്, ഫ്ലൈ സ്‌ക്രീൻ, ബാക്ക്‌റെസ്റ്റ് എന്നിവയുൾപ്പെടെ പുതിയ ബൈക്കിനൊപ്പവും നിരവധി ആക്‌സസറികൾ നൽകും. രണ്ട് വേരിയന്റുകളിൽ വരുന്ന ഹണ്ടറിന് 1.5 ലക്ഷം മുതന്‍വില പ്രതീക്ഷിക്കുന്നു. ടി.വി.എസ് റോണിൻ, ജാവ തുടങ്ങിയവരാണ് പ്രധാന എതിരാളികൾ.

Tags:    
News Summary - Royal Enfield Hunter 350 Revealed By MD Sid Lal Ahead Of Launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.