ഒറ്റ പുകക്കുഴലുള്ള ഇൻറർസെപ്​റ്റർ?; ഇതെന്ത്​ മറിമായമെന്ന്​ റോയൽ ആരാധകർ

റോയൽ എൻഫീൽഡി​െൻറ ജനപ്രിയ വാഹനമാണ്​ ഇൻറർസെപ്റ്റർ 650. ഓൺലൈനിൽ പ്രചരിക്കുന്ന ഇൻറർസെപ്​റ്ററി​െൻറ ചിത്രമാണ്​ ഇപ്പോൾ അഭ്യൂഹങ്ങൾക്ക്​ കാരണമായിരിക്കുന്നത്​. ഒറ്റ പുകക്കുഴലുള്ള ഇൻറർസെപ്​റ്ററാണ്​ ചിത്രത്തിൽ കാണുന്നത്. റോയൽ എൻഫീൽഡ്​ ആരാധകൻ പങ്കുവച്ച ചിത്രം പെ​െട്ടന്നുതന്നെ വൈറലാകുകയായിരുന്നു. ഫോട്ടോയിൽ‌ മോട്ടോർ‌സൈക്കിളി​െൻറ പിൻ‌ഭാഗം മാത്രമേ കാണുന്നുള്ളൂ. എക്‌സ്‌ഹോസ്റ്റ് മഫ്ലർ‌ ഒഴികെ ബാക്കി ഘടകങ്ങൾ‌ ഇൻറർ‌സെപ്റ്റർ‌ 650ന് സമാനമാണ്​. ബൈക്കിനെപറ്റി പലതരം നിഗമനങ്ങളാണ്​ വാഹനപ്രേമികൾക്കിടയിൽ ഉയർന്നിട്ടുള്ളത്​.


ഇൻറർ‌സെപ്റ്ററിൻറ ചെറിയ എഞ്ചിനുള്ള വിലകുറഞ്ഞ പതിപ്പാണിതെന്നാണ്​ ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്​. റോയൽ എൻഫീൽഡിൽ നിന്നുള്ള മികച്ച വാഹനമായ ഇൻറർസെപ്റ്റർ, വില കൂടുതലാണ്​ എന്ന കാരണത്താൽ മാത്രം സ്വന്തമാക്കാനാകാത്ത ധാരാളംപേരുണ്ട്​. 2.66 ലക്ഷം രൂപ (എക്സ്-ഷോറൂം, ദില്ലി) മുതലാണ്​ നിലവിൽ ഇൻറർസെപ്​റ്റംറി​െൻറ വില ആരംഭിക്കുന്നത്​. ബൈക്കിന്​ കൂടുതൽ താങ്ങാവുന്നതും ചെറുതുമായ ഒരുവകഭേദം അവതരിപ്പിക്കുന്നത്​ റോയലി​െൻറ ജനപ്രീതി വർധിപ്പിക്കാനിടയുണ്ട്​.

പുതിയതും കൂടുതൽ പരിഷ്​കൃതവുമായ ബിഎസ് ആറ്​ 349 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് മോട്ടോർ ഇൻറർസെപ്​റ്ററിന്​ ലഭ്യമാക്കിയാൽ അത്​ വിപണിയിൽ ഏറെ ചലനമുണ്ടാക്കുമെന്നാണ്​ സൂചന​. പുതിയ മെറ്റിയർ 350ൽ ഉപയോഗിക്കുന്നത്​ ഇതേ എഞ്ചിനാണ്​​. 5 സ്പീഡ് ഗിയർ‌ബോക്‌സുള്ള എഞ്ചിൻ 20.2 ബിഎച്ച്പിയും 27 എൻ‌എം ടോർക്കും ഉത്​പാദിപ്പിക്കും. അഭ്യൂഹങ്ങൾ പടരു​േമ്പാഴും സംഭവത്തിൽ റോയൽ എൻഫീൽഡ്​ അധികൃതർ സ്​ഥിരീകരണമൊന്നും നൽകിയിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.