ഒറ്റ പുകക്കുഴലുള്ള ഇൻറർസെപ്റ്റർ?; ഇതെന്ത് മറിമായമെന്ന് റോയൽ ആരാധകർ
text_fieldsറോയൽ എൻഫീൽഡിെൻറ ജനപ്രിയ വാഹനമാണ് ഇൻറർസെപ്റ്റർ 650. ഓൺലൈനിൽ പ്രചരിക്കുന്ന ഇൻറർസെപ്റ്ററിെൻറ ചിത്രമാണ് ഇപ്പോൾ അഭ്യൂഹങ്ങൾക്ക് കാരണമായിരിക്കുന്നത്. ഒറ്റ പുകക്കുഴലുള്ള ഇൻറർസെപ്റ്ററാണ് ചിത്രത്തിൽ കാണുന്നത്. റോയൽ എൻഫീൽഡ് ആരാധകൻ പങ്കുവച്ച ചിത്രം പെെട്ടന്നുതന്നെ വൈറലാകുകയായിരുന്നു. ഫോട്ടോയിൽ മോട്ടോർസൈക്കിളിെൻറ പിൻഭാഗം മാത്രമേ കാണുന്നുള്ളൂ. എക്‌സ്‌ഹോസ്റ്റ് മഫ്ലർ ഒഴികെ ബാക്കി ഘടകങ്ങൾ ഇൻറർസെപ്റ്റർ 650ന് സമാനമാണ്. ബൈക്കിനെപറ്റി പലതരം നിഗമനങ്ങളാണ് വാഹനപ്രേമികൾക്കിടയിൽ ഉയർന്നിട്ടുള്ളത്.
ഇൻറർസെപ്റ്ററിൻറ ചെറിയ എഞ്ചിനുള്ള വിലകുറഞ്ഞ പതിപ്പാണിതെന്നാണ് ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്. റോയൽ എൻഫീൽഡിൽ നിന്നുള്ള മികച്ച വാഹനമായ ഇൻറർസെപ്റ്റർ, വില കൂടുതലാണ് എന്ന കാരണത്താൽ മാത്രം സ്വന്തമാക്കാനാകാത്ത ധാരാളംപേരുണ്ട്. 2.66 ലക്ഷം രൂപ (എക്സ്-ഷോറൂം, ദില്ലി) മുതലാണ് നിലവിൽ ഇൻറർസെപ്റ്റംറിെൻറ വില ആരംഭിക്കുന്നത്. ബൈക്കിന് കൂടുതൽ താങ്ങാവുന്നതും ചെറുതുമായ ഒരുവകഭേദം അവതരിപ്പിക്കുന്നത് റോയലിെൻറ ജനപ്രീതി വർധിപ്പിക്കാനിടയുണ്ട്.
പുതിയതും കൂടുതൽ പരിഷ്കൃതവുമായ ബിഎസ് ആറ് 349 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് മോട്ടോർ ഇൻറർസെപ്റ്ററിന് ലഭ്യമാക്കിയാൽ അത് വിപണിയിൽ ഏറെ ചലനമുണ്ടാക്കുമെന്നാണ് സൂചന. പുതിയ മെറ്റിയർ 350ൽ ഉപയോഗിക്കുന്നത് ഇതേ എഞ്ചിനാണ്. 5 സ്പീഡ് ഗിയർബോക്‌സുള്ള എഞ്ചിൻ 20.2 ബിഎച്ച്പിയും 27 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. അഭ്യൂഹങ്ങൾ പടരുേമ്പാഴും സംഭവത്തിൽ റോയൽ എൻഫീൽഡ് അധികൃതർ സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.