റോയൽ എൻഫീൽഡ് ക്രൂസർ ബൈക്കായ മീറ്റിയോർ 350ന് വില വർധിപ്പിച്ചു. 3,146 രൂപവരെയുള്ള വർധനയാണ് വരുത്തിയിരിക്കുന്നത്. 2020 നവംബറിലാണ് ബൈക്ക് വിപണിയിൽ എത്തിയത്. വിവിധ വേരിയന്‍റുകളായ ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ എന്നിവയിലുടനീളം വില വർധനവ് ബാധകമാണ്. സൂപ്പർനോവ വേരിയന്‍റിനാണ് ഏറ്റവും കൂടുതൽ വിലവർധിച്ചത് -3,146 രൂപ. ഫയർബോൾ, സ്റ്റെല്ലാർ വേരിയന്‍റുകൾക്ക് യഥാക്രമം 2,927, 3,010 രൂപ വിലവർധിച്ചിട്ടുണ്ട്.
റോയൽ എൻഫീൽഡ് മീറ്റിയോർ പുത്തൻ 350 സിസി പ്ലാറ്റ്‌ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത്. വാഹനത്തിന് പുതിയ എഞ്ചിനും ഷാസിയും നൽകിയിട്ടുണ്ട്. 349 സിസി സിംഗിൾ സിലിണ്ടർ എയർ, ഓയിൽ കൂൾഡ് എഞ്ചിൻ 6,100 ആർപിഎമ്മിൽ 20.2 ബിഎച്ച്പിയും 4,000 ആർപിഎമ്മിൽ 27 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും.
191 കിലോഗ്രാം ആണ് ഭാരം. 2020 ഡിസംബറിൽ കമ്പനിയുടെ ആഭ്യന്തര വിപണിയിലെ മോട്ടോർസൈക്കിൾ വിൽപ്പനയിൽ 35 ശതമാനം വർധനയുണ്ടായി. 65,492 മോട്ടോർസൈക്കിളുകൾ ഈ കാലയളവിൽ വിറ്റു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 48,489 ബൈക്കുകളാണ് വിറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.