ന്യൂഡൽഹി: റോയൽ എൻഫീൽഡ് 2025-ൽ പുറത്തിറക്കുന്ന ആദ്യ വാഹനമായി സ്ക്രാം 440 വിപണിയിലേക്ക്. ട്രെയിൽ, ഫോഴ്സ് എന്നീ രണ്ടുവേരിയൻറുകളിൽ ലഭ്യമായ മോഡലിന് യഥാക്രമം 1.99 ലക്ഷം, 2.15 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.
റോയൽ എൻഫീൽഡ് സ്‌ക്രാം 411കളംവിട്ട പിന്നാലെയാണ് കഴിഞ്ഞ ഗോവ മോട്ടോവേഴ്സിൽ സ്‌ക്രാം 440 കമ്പനി പരിചയപ്പെടുത്തുന്നത്.
4000 ആർ.പി.എമ്മിൽ 34 എൻ.എം ടോർക്കും 6,250 ആർ.പി.എമ്മിൽ 25.4 എച്ച്.പിയും നൽകുന്ന ശക്തമായ ലോങ് സ്‌ട്രോക്ക് 443സിസി സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിനാണ് സ്‌ക്രാം 440 ന്റെ സവിശേഷത.
411ൽ 5-സ്പീഡ് ഗിയർബോക്‌സായിരുന്നെങ്കിൽ 440ൽ ഇത് 6-സ്പീഡാണ്. സ്‌ക്രാം 411-ന്റെ അതേ ചേസിസിൽ തന്നെയാണ് 440ഉം പിറവിയെടുത്തിരിക്കുന്നത്. ഭാരവും ഗ്രൗണ്ട് ക്ലിയറൻസുമെല്ലാം അൽപം കൂടി നിൽക്കും.
411 ന് 195 കിലോഗ്രാം ഭാരമുണ്ടായിരുന്നെങ്കിൽ 440 ൽ എത്തുമ്പോൾ രണ്ടുകിലോ വർധിക്കും. ഓൾ-എൽഇഡി ഹെഡ്‌ലാമ്പ്, 15 ലിറ്റർ ഇന്ധന ടാങ്ക്, സ്വിച്ചബിൾ എ.ബി.എസ് എന്നിവയുമായാണ് മറ്റു സവിശേഷത.
മുൻവശത്ത് 100/90 - 19 ഇഞ്ച് ടയറും പിന്നിൽ 120/90 - 17 ഇഞ്ച് ടയറുമായാണ് വരുന്നത്. സ്‌ക്രാം 440 ന്റെ സസ്പെൻഷനിൽ 41 എം.എം ഫ്രണ്ട് ഫോർക്കും പിൻ മോണോഷോക്കും ഉൾപ്പെടുന്നു.
അഞ്ച് നിറങ്ങളിൽ ഇത് ലഭ്യമാണ്. അടിസ്ഥാന ട്രയൽ വേരിയന്റിന് നീലയും പച്ചയും കൂടാതെ ടോപ്പ് ഫോഴ്‌സ് വേരിയന്റിന് നീല, ടീൽ, ഗ്രേ നിറവുമാണ് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.